go

വനിതകളുടെ കിണർനിർമാണം വൻവിജയം

തച്ചനാട്ടുകര പഞ്ചായത്തിൽ വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന കിണർ പണി
തച്ചനാട്ടുകര പഞ്ചായത്തിൽ വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന കിണർ പണി
SHARE

തച്ചനാട്ടുകര ∙ വളയിട്ട കൈകളുടെ കരുത്തിൽ കിണറുകൾ ഒരുങ്ങുന്നു. തൊഴിലുപ്പ് പദ്ധതി തൊഴിലാളികളായ വനിതകളുടെ നേതൃത്വത്തിലാണ് തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കിണർ നിർമാണം നടക്കുന്നത്. അണ്ണാൻതൊടി പുതുമന കുളമ്പിൽ മാത്രം പത്താമത്തെ കിണറാണ് വനിതകൾ പണിതീർത്തത്. ഏത് വട്ടത്തിലുള്ള കിണറും എത്ര ആഴത്തിലും ഇവർ നിർമിക്കുന്നുണ്ട്. കിണറുകൾ എല്ലാം തന്നെ ജലസമൃദ്ധവും. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നാട്ടുകാർക്ക് വലിയ അനുഗ്രഹമായി തീരുകയാണ് വനിതകളുടെ കിണർപണി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama