go

അവശനിലയിൽ കണ്ട വവ്വാലിനെ ഉദ്യോഗസ്ഥർ പരിശോധിക്കും

മങ്കര താവളത്ത് പാതയോരത്തു കണ്ട വവ്വാലിനെ മൃഗസംരക്ഷണവകുപ്പ് അധികൃതർ പരിശോധിക്കുന്നു
മങ്കര താവളത്ത് പാതയോരത്തു കണ്ട വവ്വാലിനെ മൃഗസംരക്ഷണവകുപ്പ് അധികൃതർ പരിശോധിക്കുന്നു
SHARE

പത്തിരിപ്പാല ∙ പാതയോരത്ത് അവശനിലയിൽ കണ്ട വവ്വാലിനു മൃഗസംരക്ഷണവകുപ്പും പൊതുപ്രവർത്തകരും തുണയായി. ജില്ലയിൽ നിപ്പ രോഗബാധയില്ലെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾക്കിടയിലാണ് ഇന്നലെ രാവിലെ പാതയോരത്തു വീണു കിടന്ന വവ്വാലിനെ നാട്ടുകാർ കണ്ടത്. മങ്കര താവളത്താണ് പാതയോരത്തെ മരത്തിൽ വവ്വാലിനെ കണ്ടെത്തിയത്. വൈദ്യുതാഘാതമാണെന്ന ആശങ്കകൾക്കിടയിലും വവ്വാലിനെ രക്ഷിക്കാൻ പൊതുപ്രവർത്തകരായ കെ. ഷംസുദ്ദീൻ മങ്കുറുശ്ശി, ഷമീർ മങ്കര, പ്രസാദ് എന്നിവർ തുനിഞ്ഞിറങ്ങുകയായിരുന്നു.

വവ്വാലിനു ഭക്ഷണവും വെള്ളവും നൽകി ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് മൃഗഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ജനങ്ങളിൽ ആശങ്കകൾ പടർന്നതോടെ മങ്കര, കല്ലൂർ മൃഗാശുപത്രികളിലെ ഡോക്ടർമാരായ ശ്രീഹരി, സൗമ്യവിജയകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയും ഉൗർജിത നടപടി സ്വീകരിക്കുകയും ചെയ്തു.

നിപ്പാ വൈറസ് ആശങ്കയിൽ നാട്ടുകാരെ മാറ്റി ആദ്യം വവ്വാലിനു സുരക്ഷയൊരുക്കി. ഇക്കാര്യം ജില്ലാമൃഗ സംരക്ഷണവകുപ്പിനെ അറിയിച്ചതോടുകൂടി മൃഗസംരക്ഷണവകുപ്പിന്റെ ഉന്നതസംഘവും സ്ഥലത്തെത്തി. ഡോ. വി. സുമ, പി.ആർ.ഒ ജോജു ഡേവിസ് എന്നിവർ സ്ഥലത്തെത്തി വവ്വാലിനെ പരിശോധിച്ചു. പിന്നീട് പ്രത്യേക കൂട്ടിലാക്കി വവ്വാലിനെ പാലക്കാട്ടേക്ക് കൊണ്ടുപോകുകയും ചെയ്തതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കു വിരാമമായി. ആവശ്യമെങ്കിൽ രക്ത പരിശോധന നടത്തുമെന്നും അധികൃതർ വിശദീകരിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama