go

ദലിത് ആദിവാസി സംരക്ഷണ സമിതി സമരവുമായി എരുമേലിയിലേക്ക്

SHARE

പാലക്കാട് ∙ ശബരിമല, യഥാർഥ അവകാശികളായ മലയരയൻ സമുദായത്തിനു തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു ദലിത് ആദിവാസി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 16 മുതൽ എരുമേലിയിൽ സമരം ആരംഭിക്കുമെന്ന് ഭൂ അധികാര സംരക്ഷണ സമിതി ജനറൽ കൺവീനർ എം.ഗീതാനന്ദൻ. പട്ടികജാതി–പട്ടിക വർഗ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കറുടെ ചരമവാ‍ർഷികം പരിനിർവാണ ദിനമായി ആചരിക്കലും ഭരണ ഘടന സംരക്ഷണ ദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കൊണ്ടുമാത്രമാണു സമൂഹത്തിന്റെ മുഖ്യധാരയിൽ എസ്‌സി, എസ്ടി വിഭാഗത്തിനു സാന്നിധ്യം ഉറപ്പിക്കാനാകുന്നത്. ഭരണ ഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎഎസ് നടപ്പാക്കുമ്പോൾ പട്ടികജാതി–വർഗ സംവരണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കമ്മിറ്റി ചെയർമാൻ കെ.മായാണ്ടി അധ്യക്ഷനായി. ജനറൽ കൺവീനർ രാജൻ പുലിക്കോട്, എൻഎപിഎം ദേശീയ കൺവീനർ വിളയോടി വേണുഗോപാൽ, കെ.വാസുദേവൻ, രാധാകൃഷ്ണൻ വിത്തനശ്ശേരി, കുട്ടൻ കള്ളിക്കാട്, കെ.ശങ്കരൻ, പി.ചന്ദ്രൻ, എൻ.ഗോവിന്ദൻ, കെ.വി.പ്രകാശൻ, സുബ്രഹ്മണ്യൻ കെ.കുട്ടി, വിജയൻ അമ്പലക്കാട്, സി.കൃഷ്ണൻ, രവി മുപ്പൻ, വേലായുധൻ എന്നിവർ പ്രസംഗിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama