go

നിയമന വിവാദം: നഗരസഭ കൗൺസിൽ ഇത്തവണയും ബഹളത്തിൽ മുങ്ങി

SHARE

പാലക്കാട് ∙ മിനുട്സ് തിരുത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ തുടർച്ചയായ 4ാം തവണയും നഗരസഭ കൗൺസിൽ മുടങ്ങി. അജണ്ട പോലും അവതരിപ്പിക്കാൻ അനുവദിക്കാതെ യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ കൗൺസിൽ ചേരാതെ പിരിയുകയായിരുന്നു. നഗരസഭയിൽ 3 ജീവനക്കാരെ നിയമിച്ചതു കൗൺസിൽ തീരുമാനം അട്ടിമറിച്ചാണെന്നും അഴിമതിയുണ്ടെന്നുമാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിയമനമെന്നും റദ്ദാക്കാൻ കഴിയില്ലെന്നും ഭരണപക്ഷവും നിലപാടെടുത്തതോടെ കൗൺസിൽ ബഹളത്തിൽ മുങ്ങി.

ജീവനക്കാരെ നിയമിക്കുന്നതിനെ ചൊല്ലി രണ്ടു വിധത്തിൽ മിനുട്സുണ്ടാക്കി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നൽകുകയായിരുന്നു. നഗരസഭ അധ്യക്ഷ ഒപ്പുവച്ച മിനുട്സിൽ തിരിമറി നടത്തിയാണു പ്രതിപക്ഷത്തിനു നൽകിയെന്നാണു ഭരണപക്ഷത്തിന്റെ ആരോപണം. ക്ലർക്കിന്റെ ഭാഗത്തു വന്ന പിഴവാണെന്നും ഇതിന്റെ പേരിൽ വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയാണു പ്രതിപക്ഷമെന്നും ഭരണപക്ഷം ആരോപിച്ചു. ഭരണാനുകൂല തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ അധികാരം ദുരുപയോഗം ചെയ്തതാണെന്നും മിനുട്സിൽ തിരുത്തിയതു ഭരണപക്ഷത്തിന്റെ അറിവോടെയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

നിയമനം റദ്ദ് ചെയ്യാതെ കൗൺസിലുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷം നിലപാടെടുത്തു. ഏത് അന്വേഷണത്തിനും തയ്യാർ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിമയപ്രകാരമുള്ള നിയമനമാണു നടത്തിയത്. മിനുട്സിൽ തിരുത്ത് വന്നത് എങ്ങനെയെന്നറിയില്ല. മിനുട്സിന്റെ കരട് വായിച്ചുനോക്കി ടൈപ്പ് ചെയ്യാൻ കൊടുക്കാറാണ് പതിവ്. ക്ലർക്ക് കൊണ്ടുവന്ന മിനുട്സിൽ ഒപ്പു വയ്ക്കുകയാണ് ചെയ്തത്. ഇതിന്റെ പിശക് വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. പ്രതിപക്ഷം നിർദ്ദേശിക്കുന്ന ഏത് അന്വേഷണത്തിനും തയ്യാറാണ് പ്രമീള ശശിധരൻ (നഗരസഭ അധ്യക്ഷ) കോടതി ഉത്തരവ് അട്ടിമറിച്ചു നഗരസഭയിലെ ബദൽ തൊഴിലാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി മുൻഗണനാക്രമത്തിൽ നിയമനം നടത്താനായിരുന്നു കോടതി ഉത്തരവ്.

മുൻഗണനാക്രമം അനുസരിച്ച് ഇപ്പോൾ നിയമിച്ചവർക്ക് അർഹതയില്ല. സ്വന്തം പാർട്ടിക്കാരെ നിയമിക്കാനായി കോടതി ഉത്തരവ് അട്ടിമറിക്കുകയും മിനുട്സ് തിരുത്തുകയുമാണു ചെയ്തിരിക്കുന്നത്. കെ. ഭവദാസ് (കോൺഗ്രസ് കക്ഷിനേതാവ്)

നിയമനം റദ്ദാക്കണം നഗരസഭ അധ്യക്ഷ എഴുതിചേർത്ത തുരുമാനപ്രകാരമാണ് ജീവനക്കാരെ നിയമിച്ചത്. ഇതിൽ അഴിമതിയുണ്ട്. നിയമനം റദ്ദ് ചെയ്യാതെ കൗൺസിലുമായി സഹകരിക്കില്ല. എ. കുമാരി (സിപിഎം കക്ഷി നേതാവ്)

 മുൻകൂർ അനുമതി നൽകിയതിൽ അഴിമതിയെന്ന് ആരോപണം

നഗരസഭയ്ക്കു കീഴിലെ വിവിധ പദ്ധതികൾക്കായി 120 കോടിയുടെ മുൻ‌കൂർഅനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു. കൗൺസിലിന്റെ പരിഗണനയ്ക്കു പോലും വരാതെ നഗരസഭ കൗൺസിലറെ വിലയ്ക്കു വാങ്ങി അടിയന്തര പ്രമേയം അട്ടിമറിച്ചതെന്നു പ്രതിപക്ഷം ആരോപിച്ചു. പദ്ധതികൾ നഷ്ടപ്പെടാതിരിക്കാനാണു മുൻകൂർ അനുമതി നൽകിയെന്നാണു ഭരണപക്ഷത്തിന്റെ വാദം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama