go

വിക്ടോറിയ കോളജിൽ ശീതസമരം: 40 ലക്ഷത്തിന്റെ പദ്ധതി മുടങ്ങി

പാലക്കാട് ഗവ.വിക്ടോറിയ കോളജിനു മുന്നിൽ വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം
പാലക്കാട് ഗവ.വിക്ടോറിയ കോളജിനു മുന്നിൽ വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം
SHARE

പാലക്കാട് ∙ ഗവ.വിക്ടോറിയ കോളജ് അധികൃതരും പൂർവവിദ്യാർഥി സംഘടനയും (ഒഎസ്എ) തമ്മിലുള്ള ശീതസമരത്തിൽപ്പെട്ടു കോളജിന്റെ 40ലക്ഷത്തിന്റെ പദ്ധതി മുടങ്ങി. കോളജിനു മുന്നിൽ ഒഎസ്എ നിർമ്മിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്റെ പണിയാണു തുടങ്ങും മുൻപ മുടങ്ങിയത്. കോളജിന്റെ മുന്നിലെ 4.84 സെന്റ് സ്ഥലം 7 വർഷം മുൻപാണു ഡയറക്ട്രേറ്റ് ഓഫ് ഹയർഎഡ്യുക്കേഷൻ ഒഎസ്എയ്ക്കു കൈമാറിയത്. ഇവിടെ മൂന്നു നില കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു.

ഒഎസ്എയുടെ കൈയിലുള്ള 40 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു പദ്ധതിയ്ക്കു രൂപം നൽകിയത്. ആദ്യത്തെ നില കോളജിന്റെ ഉപയോഗത്തിനും രണ്ടാംനില ഹാളായും മൂന്നാംനിലയിൽ ഒഎസ്എയുടെ ഓഫിസും പ്രവർത്തിക്കുന്ന നിലയിലാണു രൂപരേഖ. പദ്ധതി കോളജ് കൗൺസിലിന്റെ അനുമതിക്കായി സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതിയായില്ല. കെട്ടിടത്തിന്റെ അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് അനുമതി വൈകാൻ കാരണമെന്നാണു സൂചന. വർഷം തേ‍ാറും കെട്ടിടത്തിന്റെ നടത്തിപ്പിനു കരാ‍ർ ഒപ്പിടണമെന്ന കേ‍ാളജ് അധികൃതരുട നിർദ്ദേശം ഒഎസ്എ അംഗീകരിക്കുന്നില്ല. തീരുമാനം അനന്തമായി നീളുന്നതിനാൽ പദ്ധതി ഉപേക്ഷിക്കാനുള്ള ആലേ‍ാചനയിലാണു ഒഎസ്എ.

കോളജിനു സമീപത്തു മറ്റെ‍ാരു സ്ഥലം വാങ്ങി കെട്ടിടം പണിയുന്നകാര്യവും പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ സമഗ്ര പൂർവ വിദ്യാർഥി സംഗമത്തിലും ഒഎസ്എ പങ്കെടുക്കാതിരുന്നതു ഈ തർക്കംമൂലമാണെന്നാണു സൂചന. തർക്കം തുടരുമ്പോൾ കോളജിനു മുന്നിലെ സ്ഥലം കാടുപിടിച്ചും മാലിന്യം നിക്ഷേപിച്ചും നശിക്കുകയാണ്. ഡിജിറ്റൽ ലൈബ്രറി അടക്കമുള്ള സംവിധാനം കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നു.

''പദ്ധതിയുമായി കോളജ് അധികൃതർ സഹകരിക്കുന്നില്ല. ഓരോ തവണയും ഓരോ തടസങ്ങൾ ഉന്നയിക്കുകയാണ്. കോളജിന് അടുത്തുള്ള മറ്റൊരു സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കാനാൻ ശ്രമിക്കും. പി.എം. ശ്രീവത്സൻ (ഒഎസ്എ വൈസ് പ്രസിഡന്റ്)

''ഒഎസ്എയുമായി തർക്കങ്ങളില്ല. കോളജിന്റെ സ്ഥലത്ത് പണിയുന്ന കെട്ടിടത്തിന്റെ പൂർണ അധികാരം കോളജിനായിരിക്കും. നടത്തിപ്പും കോളജ് ഏറ്റെടുക്കും. ഒഎസ്എയുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്. ഡോ.എ. സഫിയബീവി (കോളജ് പ്രിൻസിപ്പൽ)

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama