go

അഭിജിത്ത് ഇനി വലിയ താരം

ജി. അഭിജിത്ത്
ജി. അഭിജിത്ത്
SHARE

പാലക്കാട് ∙ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിലെ മികവ് മുട്ടിക്കുളങ്ങര സ്വദേശിയായ ജി. അഭിജിത്തിനു നേടിക്കൊടുത്തത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ടീമിലേക്കുള്ള വിളി. ജില്ലയിൽ നിന്നുള്ള ഏക താരം കൂടിയായ അഭിജിത്ത് മുൻവർഷം സംസ്ഥാനത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തിരുന്നു. കേരള ടീമിന്റെ ക്യാംപ്റ്റനുമായിരുന്നു. മുട്ടിക്കുളങ്ങര കെഎപി 2ാം ബറ്റാലിയൻ ജനമൈത്രി ഫുട്ബോൾ‌ ക്ലബിലെ അംഗമാണ്. കേരള പൊലീസ് മുൻതാരം എം.വിവേകാണു പരിശീലകൻ. മുട്ടിക്കുളങ്ങര വാർക്കാട് ഗണേശന്റെയും ജയന്തിയുടെ മകനായ അഭിജിത്ത് ഹൈസ്കൂൾ വിദ്യാർഥിയാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama