go

കുരങ്ങ് കാച്ചിൽ ചില്ലറക്കാരനല്ല

Palakkad News
കുരങ്ങ് കാച്ചിൽ
SHARE

തച്ചമ്പാറ∙ പോയ കാലങ്ങളിൽ കുരങ്ങിനെ പിടിക്കാനും ഓടിക്കാനും ഭക്ഷണമായും ഉപയോഗിച്ചിരുന്ന കുരങ്ങ് കാച്ചിൽ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് തച്ചമ്പാറയിലെ കർഷകർ.സപ്പോജനിൻസ് എന്ന രാസ വസ്തു കൂടുതലുള്ളതിനാൽ കട്ടു കൂടുതലാണ്. ഇതു പുഴുങ്ങി കുരങ്ങു വരുന്ന ഭാഗത്തു വച്ചു കൊടുക്കുന്നു.

കുരങ്ങ് തിന്നു കഴിഞ്ഞാൽ കുറച്ചു സമയം കഴിയുമ്പോൾ മയങ്ങാൻ തുടങ്ങും. പിന്നീട് അബോധാവസ്ഥയിലാവും. കട്ടിന്റെ കെട്ടു വിടുമ്പോൾ ബോധം തെളിയും. പിന്നീടു കുറെനാൾ ശല്യം ഉണ്ടാവില്ല.

കട്ടു കളഞ്ഞ് ഇതു മനുഷ്യർ പുഴുങ്ങി തിന്നും .കിഴങ്ങു ചെറിയ കഷണങ്ങളായി മുറിച്ചു തുണിയിൽ പൊതിഞ്ഞ് ഒഴുക്കുള്ള വെള്ളത്തിൽ രണ്ടു ദിവസം കെട്ടി താഴ്ത്തിയിട്ടാണു കട്ടു കളയുന്നത്. ആയുർവേദ മരുന്നു നിർമാണത്തിനും ഉപയോഗിക്കുന്നു.

ഇവയിൽ നിന്നു ലഭിക്കുന്ന' സപ്പോജനിൻസ്' എന്ന രാസവസ്തുവിൽനിന്നു വിലയേറിയ ജീവൻ രക്ഷാ ഔഷധമായ 'കോർട്ടിസോൺ' നിർമിക്കുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണും സ്ത്രീ ഹോർമോണായ 'പ്രൊജസ്ട്രോണും വേർതിരിച്ചെടുക്കുന്നു. മുമ്പു സുലഭമായിരുന്ന കുരങ്ങ് കാച്ചിൽ ഇപ്പോൾ ഏതാണ്ട് അന്യം നിന്നു പോയിരിക്കുകയാണ്.

വിലകൂടിയ മരുന്നു നിർമിക്കാൻ കഴിയുന്നത് ഈ കാച്ചിലിന്റെ തിരിച്ചു വരവ് എളുപ്പമാക്കുമെന്നാണു തച്ചമ്പാറയിൽ അന്യം നിന്നുപോകുന്ന സസ്യങ്ങൾ സംരക്ഷിക്കുന്ന കർഷകർ പറയുന്നത്.
20 മുതൽ 22 വരെ തച്ചമ്പാറ ആത്മ ഇക്കോഷോപ്പിനു സമീപം നടക്കുന്ന കിഴങ്ങു വർഗ പ്രദർശനത്തിൽ കുരങ്ങ് കാച്ചിലിന്റെ പ്രദർശനം നടത്തി പുതുതലമുറയ്ക്കു പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണു കർഷകർ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama