go

തർക്കം തകർക്കുന്നു; റോഡ് തകർച്ചയ്ക്കു പരിഹാരമില്ല

Palakkad News
തകർന്നു കിടക്കുന്ന പട്ടാമ്പി പുലാമന്തോൾ റോഡ്
SHARE

പട്ടാമ്പി ∙ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള തർക്കത്തിനിടെ ആർക്കും രക്ഷിക്കാനാവാത്ത നിലയിലാണ്  വർഷങ്ങളായി തകർന്നുകിടക്കുന്ന പട്ടാമ്പി– കൊപ്പം –പുലാമന്തോൾ റോഡ്. തകർച്ചയെപ്പറ്റി അറിയാതെ ഇതുവഴി വരുന്ന ദീർഘദൂരയാത്രക്കാർ  കുഴികളിൽ വീണ് നടുവൊടിയുന്നതു നിത്യസംഭവമായിരിക്കുന്നു. എംഎൽഎ ആയതിനു ശേഷം മുഹമ്മദ് മുഹസിൻ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നിട്ടുള്ളത് പട്ടാമ്പി പുലാമന്തോൾ റോഡിന്റെ പേരിലായിരിക്കും.

റോഡ് നന്നാകാത്തതിന് ജനം കുറ്റപ്പെടുത്തുന്നത് സർക്കാരിനെയും ജനപ്രതിനിധിയെയുമാണ്.  എന്നാൽ കൊപ്പം പുലാമന്തോൾ റോഡ് തകർന്നു കിടക്കുന്നതിനും നന്നാക്കാൻ കഴിയാത്തിനും കാരണം താനല്ലെന്നും കഴിഞ്ഞ യുഡിഎഫ് സർക്കാരും അന്നത്തെ എംഎൽഎ യും  ആണെന്നും വിശദീകരിക്കാനായിരുന്നു മുഹമ്മദ് മുഹസിന്റെയും  ഇടതു മുന്നണിയുടെയും ശ്രമം. ഇതിനെ എതിർക്കാൻ യുഡിഎഫ് മുന്നോട്ടുവന്നതോടെ മുന്നണികൾ തമ്മിലുള്ള തർക്കം മൂത്തതല്ലാതെ റോഡ് നന്നായില്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡ് നവീകരണത്തിനു ഫണ്ട് അനുവദിക്കുകയും നവീകരണം തുടങ്ങി ഇടയ്ക്ക് നിർത്തുകയും ചെയ്തിരുന്നു. പണിയിൽ അപാകത ഉള്ളതായി പരാതികളുയർന്നതാണ് പണി നിർത്താൻ കാരണം.പിന്നീട് നിർമാണത്തിലെ അപാകതകളെപ്പറ്റി അന്വേഷണം വിജിലൻസ്  ഏറ്റെടുത്തു.വിജിലൻസ് അന്വേഷണം പൂർത്തീകരിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ.

വിജിലൻസ് അന്വേഷണം കഴിയാൻ ഒരു വർഷത്തിലേറെ കാലം കാത്തെങ്കിലും പൂർത്തിയായില്ല.റോഡ് കൂടുതൽ തകർന്നതോടെ ജനരോഷം കൂടി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും സമരങ്ങളും നടന്നു. ഇതുകൊണ്ടൊന്നും വിജിലൻസ് അന്വേഷണം പൂർത്തിയായില്ല. അതുകൊണ്ട് തന്നെ റോഡ് നന്നാക്കലും ഉണ്ടായില്ല. പുതിയ സർക്കാർ വന്ന് ഒരു വർഷം പിന്നിട്ടിട്ടും റോഡ് നന്നാക്കാൻ കഴിയാത്തതിനെപ്പറ്റിയായി പിന്നീടുള്ള ചർച്ചകൾ.  ചർച്ചകൾ സജീവമായെങ്കിലും റോഡ് തകർന്നു തന്നെ കിടന്നു. വീണ്ടും രണ്ടു വർഷം പിന്നിട്ടതോടെ ചർച്ചകളും കുറ്റപ്പെടുത്തലുകളും കൂടി.

പ്രശന്ം പരിഹരിക്കാതെ രക്ഷയില്ലെന്ന് എംഎൽഎ മനസിലാകുകയും  പരിഹാരത്തിന് നടപടികൾ ആരംഭിക്കകയും ചെയ്തു. വീണ്ടും പണി നടത്തിപ്പിക്കുമെന്നും കരാറുകാരൻ അതിനു തയാറായില്ലെങ്കിൽ കരിംപട്ടികയിൽ പെടുത്തുമെന്നും വകുപ്പ്  മന്ത്രിയും എംഎൽഎയും ഒടുവിൽ പ്രഖ്യാപനം നടത്തി. ഇതോടെ ക്ഷുഭിതരായിരുന്ന ജനം നടപടികൾക്കായി കാത്തിരുന്നു.

ഇതിനിടെ വിജിലൻസ് അന്വേഷണം നടക്കുന്ന റോഡിൽ എങ്ങനെ നിർമാണ പ്രവർത്തനം നടത്തും എന്ന് ചോദ്യമുയർന്നു. താൻ ഇടപെട്ട് വജിലൻസിന്റെ പ്രത്യേകാനുമതി നേടിയെന്നും എംഎൽഎ അവകാശപ്പെട്ടു.തുടർന്ന് കരാറുകാരൻ  കുടുതൽ തകർന്നിടത്തെല്ലാം ഓട്ടയടയ്ക്കൽ നടത്തി തടിയൂരി. എംഎൽഎ യ്ക്കും തൽക്കാലം പിടിച്ചുനിൽക്കാനായി. പിന്നീടുള്ള മാസങ്ങൾ കരാറുകാരൻ നടത്തിയ അറ്റകുറ്റപ്പണികളിലെ വീഴ്ചയായിരുന്നു ചർച്ചകൾ. ഇതിനോടകം റോഡ് വീണ്ടും തകർന്നു.  

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama