go

ഒറ്റപ്പാലം ഡിഫൻസ് പാർക്കിൽ ‍ഡിജിറ്റൽ യൂണിറ്റുകൾക്ക് മുൻഗണന

Palakkad News
ഒറ്റപ്പാലം ലക്കിടിയിൽ കിൻഫ്രയുടെ സ്ഥലത്തു പ്രതിരോധ പാർക്കിൽ നിർമാണം പൂർത്തിയാകുന്ന കോമൺ ഫെസിലിറ്റി സെന്റർ
SHARE

പാലക്കാട് ∙ സേനയുടെ ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഒറ്റപ്പാലം ഡിഫൻസ് പാർക്കിൽ ഡിജിറ്റൽ ഘടകങ്ങളുടെ നിർമാണത്തിനു മുൻഗണന നൽകാൻ തീരുമാനം. അടുത്ത മാസം മുതൽ യൂണിറ്റുകൾ അനുവദിക്കും. പാർക്കിന്റെ നിർമാണം മാർച്ചിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആധുനിക സൈനിക വിമാനങ്ങളുടെ ഘടകങ്ങൾ നിർമിക്കുന്ന റഷ്യൻ കമ്പനി അടക്കം 50 സ്ഥാപനങ്ങൾ പാർക്കിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രതിരോധ മേഖലയിലെ മിനി നവരത്ന കമ്പനിയായ ബെമ്‌ലും ഇവിടെ യൂണിറ്റ് ആരംഭിക്കും. 60 ഏക്കറിലുള്ള പാർക്ക് പൂർണമായും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കാനാണു ശ്രമം.

നേരത്തെ ബേ‍ായിങ്, റിലയൻസ് തുടങ്ങി 10 പ്രമുഖ സ്ഥാപനങ്ങൾ പാർക്കിൽ പങ്കാളിത്തത്തിനു താൽപര്യം പ്രകടിപ്പിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞു പിന്മാറി. ഡിജിറ്റൽ ഘടകങ്ങളിലേക്കു ചുവടു മാറുന്നതോടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണു യേ‍ാജ്യമെന്നു പദ്ധതി നേ‍ാഡൽ ഏജൻസിയായ കിൻഫ്രയുടെ മാനേജിങ് ഡയറക്ടർ വിങ് കമാൻഡർ വി.എം. സന്തേ‍ാഷ് കുമാർ പറഞ്ഞു. ഗുണമേന്മ പരിശേ‍ാധനാ കേന്ദ്രവും ഗവേഷണ, വികസന സൗകര്യവും ഇവിടെ ലക്ഷ്യമിടുന്നു.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ അനുവദിച്ച പാർക്കിന്റെ മൊത്തം ചെലവ് 231.35 കേ‍ാടി രൂപയാണ്. 50 കേ‍ാടി രൂപയാണു കേന്ദ്രവിഹിതം. വായ്പ വഴിയും വിവിധ കേന്ദ്ര ഏജൻസികളിൽ നിന്നുമാണു ബാക്കി തുക കണ്ടെത്തുന്നത്. നിർമാണത്തിന്റെ 80% പൂർത്തിയായി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama