go

മുണ്ടൂരിൽ വീണ്ടും കാട്ടാന; ഒരാളെ കൊലപ്പെടുത്തി

Palakkad News
വാസു
SHARE

മുണ്ടൂർ ∙ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വീടിനടുത്തുള്ള വളപ്പിൽ പശുവിനെ തീറ്റാൻ പോയ, രണ്ടാം വാർഡ് പനന്തോട്ടം വാസുവാണു (72) മരിച്ചത്.ഇന്നലെ രാവിലെ 11.45നാണു സംഭവം. സ്വന്തം പറമ്പിലെ റബർ ടാപ്പിങ് കഴിഞ്ഞു പശുവിനെ തീറ്റാൻ പോയതാണ്.വാസുവിനെ ആന ദൂരേക്ക് എടുത്തെറിഞ്ഞെന്നാണു സൂചന. വലതുകാൽ മുട്ടിനു താഴെ മുറിഞ്ഞ നിലയിലാണ്. തലയിൽ ഉൾപ്പെടെ ദേഹമാസകലം പരുക്കുണ്ട്. തങ്കമണിയാണു ഭാര്യ. മക്കൾ: കണ്ണൻ, ബാബു, സുമതി. മരുമക്കൾ: രജിത, ദീപ, കൃഷ്ണൻ. സംസ്കാരം ഇന്നു 10ന് ഐവർമഠത്തിൽ.

സ്ഥലത്ത് ആനയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നു വാസുവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നു മകൻ ബാബുവും സമീപവാസിയായ ചാമിയും അന്വേഷിച്ചുപോയി. സ്ഥലത്തെത്തി വിളിച്ചപ്പോൾ ഫോൺ ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട ഭാഗത്തു നോക്കിയപ്പോഴാണു വാസുവിനെ ആന ആക്രമിച്ചതായി അറിഞ്ഞത്.സ്ഥലത്തെത്തിയ പൊലീസ്, വനം ഉദ്യോഗസ്ഥരോടു നാട്ടുകാർ പ്രതിഷേധിച്ചു. ആനശല്യത്തിനു പരിഹാരം കണ്ടിട്ടു മൃതദേഹം എടുത്താൽ മതി എന്ന നിലപാടിലായിരുന്നു അവർ. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ ചർച്ചയെത്തുടർന്നാണു തർക്കത്തിനു പരിഹാരമായത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama