go

ലൈഫ് മിഷൻ ഭവന പദ്ധതി താളംതെറ്റി

Palakkad News
പാതി വഴിയിൽ നിർമാണം നിലച്ച ലൈഫ് മിഷൻ ഭവന പദ്ധതിയിലെ വീടുകൾ
SHARE

എടത്തനാട്ടുകര∙ സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി അവതാളത്തിലായതോടെ ഒട്ടേറെ കുടുംബങ്ങൾ പ്രതിസന്ധിയിലായി.പദ്ധതിയിൽ ഉടൻ വീടിന്റെ നിർമാണം പൂർത്തിയായിക്കിട്ടുമെന്ന പ്രതീക്ഷയിൽ വീടുകൾ പൊളിച്ചു പണിതു തുടങ്ങിയവരാണു പാടെ കുടുങ്ങിയത്.ഒന്നാം ഗഡു ലഭിച്ച മുറയ്ക്കു തറപ്പണിയും ചുമരും വരെ പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്കു രണ്ടാം ഗഡു കിട്ടിയില്ല.നിർമാണം പാതി വഴിയിൽ നിലച്ചു.

വീടു പൊളിച്ചു നിർമാണ പ്രവൃത്തികൾ തുടങ്ങിയ കുടുംബങ്ങൾ അന്നുമുതൽ താൽക്കാലിക ഷെഡുകളിലാണ് കഴിഞ്ഞുവരുന്നത്.പഞ്ചായത്തിൽ ഈ പദ്ധതി പ്രകാരം ഏകദേശം മുന്നൂറിൽ പരം വീടുകൾക്ക് അനുമതി കിട്ടിയിട്ടുണ്ട്.ഇതിൽ ഒന്നാം ഗഡുവായ 40000 രൂപ പോലും ലഭിക്കാത്തതിനാൽ ഒരു പ്രവൃത്തിയും നടത്താത്ത കുടുംബങ്ങളുമുണ്ട്.മുണ്ടക്കുന്ന് വാർഡിൽ മാത്രം 25 വീടുകളാണ് വഴിമുട്ടിക്കിടക്കുന്നത്.

ഈ വാർഡിൽ പദ്ധതിയുടെ ഗുണഭോക്താവായ മക്കളോ ഭർത്താവോ ഇല്ലാത്ത നിത്യരോഗിയായ പെരുമ്പാൻ സരോജിനിയുടെ വീടുമുണ്ട്.നിർമാണത്തിന്റെ പുരോഗതിക്കനുസരിച്ചു പണം ലഭിക്കുമെന്ന കണക്കു കൂട്ടത്തോടെ വായ്പവാങ്ങിയും മറ്റും നിർമാണ പ്രവൃത്തി ചെയ്തവരുണ്ട്.പണി പൂർത്തായാവുന്നതോടെ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ വീടു നിർമാണം കരാറെടുത്തവരും കടക്കെണിയിലായി.ആറു മാസം കൊണ്ടു നിർമാണം പൂർത്തിയാക്കണമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതിയിൽ ആറു മാസം കഴിഞ്ഞിട്ടും ഒന്നാം ഗഡു പോലും കിട്ടാത്ത അവസ്ഥയാണ്.പദ്ധതി വന്നതോടെ പഞ്ചായത്തിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചിരുന്ന ഭവന പദ്ധതി നിർത്തലാക്കിയതും ഗുണഭോക്താക്കൾക്ക് തിരിച്ചടിയായി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama