go

കെഎംഎസ്ബി സ്കൂൾ ശതാബ്ദിയുടെ നിറവിൽ

Palakkad News
ശതാബ്ദിയാഘോഷിക്കുന്ന ലക്കിടി കെഎംഎസ്ബി സ്കൂൾ
SHARE

ലക്കിടി ∙ നൂറു കണക്കിനു കുട്ടികൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകിയ കെഎംഎസ്ബി സ്കൂൾ ശതാബ്ദിയുടെ നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷ പരിപാടികൾക്കു നാളെ തുടക്കം. വൈകിട്ട് 4ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പി.ഉണ്ണി എംഎൽഎ അധ്യക്ഷനാകും. 1919 നവംബർ 5നാണ് വടക്കത്ത് കൃഷ്ണൻനായരാണ് ഈ വിദ്യാലയം ആരംഭിച്ചത്. കെ. കെ. ശങ്കരനെഴുത്തച്ഛനും വിദ്യാലയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു.

പട്ടികവിഭാഗക്കാർക്കു പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്കായി തുടങ്ങിയ ഈ വിദ്യാലയം പഞ്ചമ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1933 ൽ ആദി ദ്രാവിഡ ജൂനിയർ സ്കൂൾ എന്ന പേര് സ്വീകരിച്ചു. വി.ഗോപാലൻനായർ, സി.കെ.കുഞ്ഞുമ്മാളുഅമ്മ, എ.ശാരദമ്മ, പി.ശിവദാസ് എന്നീ ആദ്യകാല അധ്യാപകരുടെ കീഴിൽ വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

1949ൽ എൻ.ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു.നാരായണമംഗലത്ത് ശാരദമ്മയും മാനേജരായി സേവനമനുഷ്ഠിച്ചു 1964ൽ യുപി വിദ്യാലയമായി മാറി. പിന്നീട് എ. ശാരദമ്മ, എ. സേതുമാധവൻ,  ടി. രോഹിണി എന്നിവർ പ്രഥമാധ്യാപകരായെത്തി. ജി. എൻ. നന്ദിനിയാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക.

സാമൂഹിക– രാഷ്ട്രീയ– സാംസ്കാരിക മേഖലയിൽ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്യാനും വിദ്യാലയത്തിനു കഴിഞ്ഞു.ഗുരുവന്ദനം, ക്യാംപുകൾ, ചർച്ച, പൂർവവിദ്യാർഥി സംഗമം, സെമിനാറുകൾ, ശാസ്ത്ര ഗണിത ശാസ്ത്ര പരീക്ഷണം, കലാപരിപാടികൾ തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama