go

പട്ടാമ്പി – പുലാമന്തോൾ റോഡ്: എംഎൽഎയുടെ ശ്രമം ഫലം കണ്ടു

മേലെ പട്ടാമ്പിയിൽ സിഗ്നൽ ജംക‍്ഷനിൽ കെ‌ാപ്പം പുലാമന്തോൾ റോഡിൽ പുരേ‌ാഗമിക്കുന്ന ഇന്റർലേ‌ാക്കിങ് ജോലി
മേലെ പട്ടാമ്പിയിൽ സിഗ്നൽ ജംക‍്ഷനിൽ കെ‌ാപ്പം പുലാമന്തോൾ റോഡിൽ പുരേ‌ാഗമിക്കുന്ന ഇന്റർലേ‌ാക്കിങ് ജോലി
SHARE

പട്ടാമ്പി ∙ പട്ടാമ്പി – പുലാമന്തോൾ റോഡ് നന്നാക്കാൻ കഴിഞ്ഞ മുന്നു വർഷമായി മുഹമ്മദ് മുഹസിൻ എംഎൽഎ നടത്തുന്ന ശ്രമങ്ങൾ ഫലം കണ്ടു. റോഡ് നവീകരണത്തിന്റെ ആദ്യഘട്ട ടെൻഡർ ആയി. 5 കോടി രൂപ ചെലവിലാണ് റോഡിന്റെ 4 കിലോമീറ്റർ ദൂരം നവീകരിക്കുന്നത്. ഇന്നലെയാണ് ഇതിന്റെ ടെൻഡർ തുറന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ– ഓപ്പറേറ്റീവ് സൊസെറ്റിയ്ക്കാണ് ടെൻഡർ. ഉടൻ നിർമാണ ജോലികൾ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. 3 ഘട്ടങ്ങളിലായാണ് റോഡ് നവീകരിക്കുക. അഞ്ച് കോടി ചെലവിൽ ആദ്യഘട്ടം.

10 കോടി ചെലവിൽ രണ്ടാംഘട്ട നവീകരണം. രണ്ട് കോടി 11 ലക്ഷം രൂപ ചെവലിൽ മുന്നാം ഘട്ടം. രണ്ടാം ഘട്ടം 10 കോടിയുടെ ഭരണാനുമതിയായി. ടിഎസ് ലഭിച്ചാലുടൻ ടെൻഡർ നടപ‍ടികളാകുമെന്നും ഇൗ മാസം അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ പറ‍ഞ്ഞു.

2 കോടി 11 ലക്ഷവും വൈകാതെ റോഡ് നവീകരണത്തിന് ഉപയോഗിക്കാനാകുമെന്നും പ്രളയാനന്തരം ഇത്രയും വലിയ സംഖ്യ റോഡ് നവീകരണത്തിന് ലഭിക്കുന്നത് വലിയ നേട്ടമാണെന്നും റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഫണ്ട് ലഭിച്ചതെന്നും എംഎൽഎ പറ‍ഞ്ഞു. നേരത്തെ റോഡിന്റെ തകർച്ചയ്ക്ക് കാരണം നിർമാണത്തിലെ അപാകതയാണെന്നും നിർമാണത്തിലെ അപാകത മൂലം റോഡ് തകർന്നതും തുടർന്നു നടന്ന വിജിലൻസ് അന്വേഷണവുമെല്ലാം കാരണമാണ് കഴി‍ഞ്ഞ 3 വർഷം റോഡിന് ഒരു ഫണ്ടും ലഭിക്കാത്തതിനു കാരണമായതെന്നും എംഎൽഎ പറഞ്ഞു.

ആവശ്യമായ പഠനങ്ങൾക്കു ശേഷമാണിപ്പോൾ നവീകരണം നടത്തുന്നത്. സംസ്ഥാനത്ത് ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് നടത്തിയ പാരമ്പര്യമുള്ള കമ്പനിയാണ് നവീകരണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. അതുകാണ്ട് പണി വേഗത്തിൽ തീർക്കാനാകുമെന്നും റോഡിന്റെ ബലം ഉറപ്പാക്കി മാത്രമേ പണി നടത്താൻ അനുവദിക്കുകയുള്ളൂ എന്നും എംഎൽഎ അറിയിച്ചു. മേലെ പട്ടാമ്പി സിഗ്നൽ ജംക്‌ഷനിൽ നിന്ന് റോഡിൽ 150 മീറ്റർ ഇന്റർ ലോക്ക് ചെയ്യാൻ നേരത്തെ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇൗ തുക ഉപയോഗിച്ചുള്ള ഇന്റർ ലോക്കിങ് ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയുള്ള ജോലിയാണ് പുരോഗമിക്കുന്നത്.

ഇന്റർലോക്കിങ് ജോലി തീരുന്നതോടെ റോഡ് കൂടൂതൽ തകർന്നിരുന്ന മേലെ പട്ടാമ്പി ഭാഗം റോഡ് ബലപ്പെടും ഇന്റർ ലോക്കിങ് ജോലി തീരുമ്പോഴേക്ക് ആദ്യ ഘട്ട ടെൻഡർ ജോലി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 കോടി രൂപയുടെ പ്രവർത്താനുമതി ലഭിച്ചാലുടൻ രണ്ടാം ഘട്ട നവീകരണവും ആരംഭിക്കും റോഡ് പണി തീരുന്നത് വരെ പട്ടാമ്പി കൊപ്പം പുലാമന്തോൾ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama