go

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആശുപത്രി മാലിന്യം

നാഗലശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ആമക്കാവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആശുപത്രി മാലിന്യം തള്ളിയ നിലയിൽ
നാഗലശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ആമക്കാവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആശുപത്രി മാലിന്യം തള്ളിയ നിലയിൽ
SHARE

കൂറ്റനാട്∙ നാഗലശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാംവാർഡിൽ ആമക്കാവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ലോഡുകണക്കിന് ആശുപത്രി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് വിവിധ ഭാഗങ്ങളിലായി നാലു ലോഡിലധികം മാലിന്യം കണ്ടത്.  മാലിന്യത്തിനകത്തു നിന്നു കോഴിക്കോട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടതായി അധികൃതർ പറഞ്ഞു.

മാലിന്യം അവിടെ നിന്ന് എത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. വി.ടി. ബൽറാം എംഎൽഎ, നാഗലശ്ശേരി പഞ്ചായത്ത് അധികൃതർ, പിഡബ്ലിയുഡി ഉദ്യോഗസ്ഥർ, പൊലിസ് എന്നിവർ സ്ഥലം സന്ദർശിച്ച് അന്വേഷണം തുടങ്ങി. മാലിന്യം നീക്കംചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama