go

സാന്ത്വനച്ചിറകിൽ അവർ കടൽ കാണാൻ പോയി

കുമരംപുത്തൂർ പഞ്ചായത്തും കുമരംപുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി കിടപ്പു രോഗികൾക്കായി കാപ്പാട് കടപ്പുറത്തേക്കു സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്തവരിൽ ചിലർ  കടൽ തീരത്ത്.
കുമരംപുത്തൂർ പഞ്ചായത്തും കുമരംപുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി കിടപ്പു രോഗികൾക്കായി കാപ്പാട് കടപ്പുറത്തേക്കു സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്തവരിൽ ചിലർ കടൽ തീരത്ത്.
SHARE

മണ്ണാർക്കാട്∙ കുമരംപുത്തൂർ പഞ്ചായത്തും കുമരംപുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി കിടപ്പിലായ ആളുകൾക്കും മാറാരോഗം ബാധിച്ചവർക്കുമായി കാപ്പാട് കടൽ തീരത്തേക്ക് വിനോദയാത്ര നടത്തി.

സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി ജീവിച്ചവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം സൃഷ്ടിക്കുന്നതായി യാത്ര. വീൽ ചെയറിൽ ജീവിതം മുന്നോട്ട് നീക്കുന്ന 10 പേർ ഉൾപ്പെടെ 70 രോഗബാധിതർ കോഴിക്കോട് പ്ലാനറ്റേറിയം കണ്ട് കാപ്പാട് എത്തുമ്പോൾ അവരെ സ്വീകരിക്കാൻ എത്തിയത് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ചേമഞ്ചേരിയിലെ കലാ സാംസ്‌കാരിക പ്രവർത്തകരും.

തുടർന്ന് ചേമഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കുമരംപുത്തൂരിൽ നിന്ന് എത്തിയ സംഘത്തിനു വേണ്ടി ചേമഞ്ചേരിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി, വൈസ് പ്രസിഡന്റ് പി.ഉഷ, ഭരണസമിതി അംഗങ്ങൾ, മെഡിക്കൽ ഓഫിസർ ഡോ.അബ്ദുൽ റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ വി.ടി.വിനോദ്, കെ.സുരേഷ്, കല്ലടി ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് പ്രവർത്തകർ, ഷബീർ, സീനത്ത്, ഹാരിസ്, അബ്ദുൾറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama