go

5 കേ‍ാടി കിട്ടി; 11 കോടി ബാക്കി

palakkad news
SHARE

പാലക്കാട് ∙ കൃഷിവകുപ്പിന്റെ വീഴ്ച കാരണം നഷ്ടമാകുമായിരുന്ന കാർഷിക ഇൻഷുറൻസ് ആനുകൂല്യത്തിൽ 5 കേ‍ാടി രൂപ കർഷകരുടെ അക്കൗണ്ടുകളിലെത്തി. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാതെ നട്ടംതിരിയുന്ന കർഷകരെക്കുറിച്ചുള്ള മനേ‍ാരമ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിയാണു തുക വിതരണത്തിനു സംവിധാനം ഒരുക്കിയത്. നടപടികൾക്കു ഡപ്യൂട്ടി ഡയറക്ടർ വി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 10 അംഗ സംഘത്തെയും നിയമിച്ചു. തുടർന്ന് 10,200 കർഷകർക്ക് ഇതുവരെ തുക ലഭിച്ചു. ബാക്കി കുടിശിക നൽകാൻ 11 കേ‍ാടി രൂപ ലഭിക്കണം.

വിഷയം വകുപ്പിനെ അറിയിച്ചതായി അധികൃതർ പറഞ്ഞു. 2015–16, 2016–17, 2017–18, 2018–19 സീസണുകളിലെ ഇൻഷുറൻസാണു മുടങ്ങിയത്. പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ചാൽ നഷ്ടപരിഹാരമായി ലഭിക്കുന്നതു കുറഞ്ഞ തുകയായതിനാൽ ഇൻഷുറൻസാണ് ഏക ആശ്വാസം.
പ്രശ്നം ചർച്ചയായതേ‍ാടെ മുഴുവൻ ജില്ലകളിലെയും ഇൻഷുറൻസ് സംവിധാനം പരിശേ‍ാധിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു. നെൽകർഷകർ കൂടുതലുള്ള പാലക്കാട് ജില്ലയിൽ മാത്രം 16 കേ‍ാടി രൂപയായിരുന്നു കുടിശിക.

ഉത്തരവാദിത്തപ്പെട്ട ഉദ്യേ‍ാഗസ്ഥരിൽ പലരും അപേക്ഷകൾ പരിശേ‍ാധിക്കാൻ പേ‍ാലും അന്നു തയാറായിരുന്നില്ലെന്നാണു കണ്ടെത്തൽ. കുഴൽമന്ദം ബ്ലേ‍ാക്കിലാണു കൂടുതൽ കർഷകർക്ക് ആനുകൂല്യം കുടിശികയായത്. തെ‍ാട്ടുപിന്നിൽ ചിറ്റൂർ ബ്ലേ‍ാക്കും. കൃഷി ജേ‍ായിന്റ് ഡയറക്ടർ ബെന്നി ജേ‍ാസഫിന്റെ നേതൃത്വത്തിൽ ബ്ലേ‍ാക്കുതല അദാലത്ത് അടക്കം നടത്തിയും ആഴ്ചതേ‍ാറും പുരേ‍ാഗതി വിലയിരുത്തിയുമാണു നടപടി പൂർത്തിയാക്കിയത്. കൃഷി ഒ‍ാഫിസർമാർ ഒരേ‍ാ പേ‍ാളിസിയും പരിശേ‍ാധിച്ച് ആനുകൂല്യം നിശ്ചയിച്ചു.

സ്വന്തക്കാർക്ക് തുക അതിവേഗം

വ്യക്തി താൽപര്യമുള്ള ചില അപേക്ഷകളിൽ മുൻഗണനാക്രമം ലംഘിച്ച് ഇൻഷുറൻസ് ആനുകൂല്യം അനുവദിച്ചതായും ആരേ‍ാപണമുണ്ട്. വാണിജ്യവിള കൃഷിചെയ്യുന്ന ചിലർക്ക് ഇത്തരത്തിൽ 14 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം നൽകിയെന്നാണു സൂചന. അതേസമയം 10,000 രൂപ ലഭിക്കേണ്ട നെൽകർഷകരുടെ മൂന്നു വർഷം മുൻപുളള അപേക്ഷ പേ‍ാലു അവഗണിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama