go

ഡിവൈഡർ സംവിധാനം യാത്രക്കാരെ വട്ടം കറക്കാൻ

ഒറ്റപ്പാലം ടൗണിൽ പ്രധാനപാതയ്ക്കുമധ്യേ കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്ന പഴുതുകൾ അടച്ചു പുനഃസ്ഥാപിച്ച ഡിവൈഡർ. മറുഭാഗത്തു റെയിൽവേ സ്റ്റേഷൻ റോഡും കാണാം.
ഒറ്റപ്പാലം ടൗണിൽ പ്രധാനപാതയ്ക്കുമധ്യേ കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്ന പഴുതുകൾ അടച്ചു പുനഃസ്ഥാപിച്ച ഡിവൈഡർ. മറുഭാഗത്തു റെയിൽവേ സ്റ്റേഷൻ റോഡും കാണാം.
SHARE

ഒറ്റപ്പാലം∙ ടൗണിലെ പ്രധാനപാതയിൽ ട്രാഫിക് പൊലീസ് പഴുതടച്ചു സ്ഥാപിച്ച ഡിവൈഡർ സംവിധാനം കാൽനടയാത്രക്കാരെ വട്ടം കറക്കുന്നു. നേരത്തെ ഉണ്ടായിരുന്ന ഡിവൈഡർ പരിഷ്കരിച്ചതോടെയാണു യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ആശ്രയിച്ചിരുന്ന നാമമാത്ര വഴിയും അടഞ്ഞത്. ടിബി റോഡ് കവല മുതൽ ബസ് സ്റ്റാൻഡ് വരെയാണു പ്രധാനപാതയ്ക്കു മധ്യേ പരസ്യ ബോർഡുകൾ (മീഡിയനുകൾ) നിരത്തിവച്ചു സ്ഥാപിച്ച ഡിവൈഡർ.

ഇതിനിടയിലാണ് ആർഎസ് റോഡ് കവല. റെയിൽവേ സ്റ്റേഷൻ റോഡിലേക്കും ടിബി റോഡിലേക്കുളള ഇടവഴിയിലേക്കുമൊക്കെ നടന്നുപോകുന്ന യാത്രക്കാർ ആശ്രയിച്ചിരുന്നത് മീഡിയനുകൾക്കിടയിൽ ഉണ്ടായിരുന്ന വിടവുകളെയാണ്. കഴിഞ്ഞയാഴ്ച പുതിയ പരസ്യദാതാവിന്റെ സഹകരണത്തോടെ പരിഷ്കരിച്ച മീഡിയനുകൾ ശക്തമായ കാറ്റിൽ റോഡിലേക്കു വീഴുകയും ബൈക്ക് യാത്രക്കാരനു പരുക്കേൽക്കുകയും ചെയ്തിരുന്നു.

പഴുതുകളെല്ലാം അടച്ചും ഇനി പഴുതുണ്ടാക്കാൻ കഴിയാത്തവിധം കാലുകൾ റോഡിൽ ഉറപ്പിച്ചുമാണു കഴിഞ്ഞദിവസം ഡിവൈഡർ പുനഃസ്ഥാപിച്ചത്. ഇതു വഴിയടയ്ക്കലായെന്നു യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും ആരോപിക്കുമ്പോൾ, മീഡിയനുകൾക്കിടയിലൂടെ പഴുതുണ്ടാക്കി റോഡ് മുറിച്ചു കടക്കുന്നത് അപകടകരമാണെന്നാണു മറുപക്ഷം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama