go

യാക്കരയിൽ ബസുകൾ കൂട്ടിമുട്ടി അപകടം: രണ്ടുപേർക്ക് പരുക്ക്

SHARE

പാലക്കാട്∙ യാക്കര തോട്ടിങ്ങൽ റെയിൽവേ ക്രോസിനു സമീപം ബസുകൾ കൂട്ടിമുട്ടി രണ്ടുപേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.35നാണു സംഭവം. പാലക്കാട്–നെന്മാറ–അയിലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസും പാലക്കാട്–കിഴക്കഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസുമാണു കൂട്ടിയിടിച്ചത്. അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ കുമാർ ബെഹ്റയ്ക്കും (21) തേങ്കുറുശ്ശി മഞ്ഞളൂർ സ്വദേശിയായ സുരേഷിനും(29) പരുക്കേറ്റു. ബസിലെ വിൻഡോ ഷട്ടർ ഉയർത്തുന്നതിനിടെ എതിരെ വന്ന ബസിൽ കുമാർ ബെഹ്റയുടെ കൈ കുടുങ്ങി. തുടർന്ന് ബസ് മുന്നോട്ട് എടുത്തതോടെ കൈ ഒടിഞ്ഞു തൂങ്ങി. ഇയാളുടെ പരുക്കു ഗുരുതരമാണ്. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama