go

രണ്ടാം വിള നെല്ല് സംഭരണത്തിന് തുടക്കം

SHARE

പാലക്കാട് ∙ ജില്ലയിൽ സപ്ലൈകോ മുഖേനയുള്ള രണ്ടാം വിള നെല്ലു സംഭരണത്തിനു തുടക്കം. പട്ടാമ്പി താലൂക്കിലെ പട്ടിത്തറ, നാഗലശ്ശേരി മേഖലകളിലാണു സംഭരണ നടപടികൾ ആരംഭിച്ചത്. പ്രദേശത്തു കൊയ്ത്തു പൂ‍ർത്തിയായ സാഹചര്യത്തിലാണു നടപടി. ഒന്നാം വിളയുടെ സംഭരണവിലയായ കിലോയ്ക്ക് 25.30 രൂപ നിരക്കിലാണു നെല്ലെടുപ്പ്. വില വിതരണം ഉൾപ്പെടെയുള്ള നടപടികൾ ഒന്നാം വിളയുടെതിനു സമാനമാണ്. ഈ മാസം അവസാനമാകുമ്പോഴേക്കും ജില്ലയിൽ കൊയ്ത്തും സംഭരണവും സജീവമാകും.

കൊയ്ത്ത് പൂർത്തിയാകുന്ന മേഖലകൾക്കു പ്രാമുഖ്യം നൽകിയാകും സംഭരണം. 33,900 കർഷകർ ജില്ലയിൽ രണ്ടാം വിള നെല്ലു സംഭരണത്തിനു 33,900 കർഷകരാണ് സപ്ലൈകോയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിസംബർ 2ന് ആരംഭിച്ച റജിസ്ട്രേഷൻ ഇന്നലെ സമാപിച്ചു. തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ് എത്തിയിട്ടില്ല. റജിസ്റ്റർ ചെയ്ത കർഷകരുടെ അപേക്ഷകളിലുള്ള പരിശോധന പുരോഗതിയിലാണ്.

കാലാവസ്ഥ അനുകൂലമായതിനാൽ രണ്ടാം വിളയിൽ ജില്ലയിൽ നിന്നു 1.25 ലക്ഷം മെട്രിക് ടൺ നെല്ലു സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. പരമാവധി നെല്ലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സംഭരണം നേരത്തെ ആരംഭിച്ചത്. ഒന്നാം വിളയ്ക്ക് 83,000 മെട്രിക് ടൺ പ്രളയം തകർത്തെറി‍ഞ്ഞെങ്കിലും ഒന്നാം വിളയിൽ ജില്ലയിൽ നിന്നു 83,000 മെട്രിക് ടൺ സംഭരിച്ചു. പ്രളയത്തിനുശേഷം വീണ്ടും കൃഷിയിറക്കിയ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലും സപ്ലൈകോ സംഭരിച്ചു. ഒന്നാം വിള സംഭരണം വൈകിയതോടെ ഒട്ടേറെ കർഷകർ കിട്ടിയ വിലയ്ക്കു നെല്ലു പുറത്തു വിറ്റഴിച്ചിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama