go

കാട്ടാന ഭീതി ഒഴിയാതെ മുണ്ടൂർ പനന്തോട്ടം മേഖല

ഞാറക്കോട് കോർമ മേഖലയിൽ നിർമിച്ച എലഫെന്റ് ട്രഞ്ച് നികന്ന നിലയിൽ.
ഞാറക്കോട് കോർമ മേഖലയിൽ നിർമിച്ച എലഫെന്റ് ട്രഞ്ച് നികന്ന നിലയിൽ.
SHARE

മുണ്ടൂർ ∙ കാട്ടാന ഭീതി ഒഴിയാതെ പനന്തോട്ടം മേഖല. കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രമണത്തിൽ അയൽക്കാരനായ വാസു കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്. പട്ടാപ്പകൽ ദുരന്തം വരുത്തിയ ഒറ്റയാൻ ഇന്നലെയും പ്രദേശത്തു വിഹാരം നടത്തി. രാവിലെ ടാപ്പിങ്ങിനു പോയവർ ആനയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. മീൻകുളം മുട്ടിയങ്ങാട് ഭാഗത്താണ് ആനയുള്ളതെന്നാണു സൂചന.

കാർഷിക മേഖലയായ ഇവിടെ ടാപ്പിങ് തൊഴിലളികൾക്ക് ആന പേടിസ്വപ്നമാണ്. ആന നിന്നാൽ പോലും കാണാനാകാത്തത്ര ഉയരത്തിൽ കാടുകയറിയ സ്ഥലങ്ങൾ പ്രദേശത്തുണ്ട്. ഇതു വന്യമൃഗങ്ങൾക്ക് അനുഗ്രഹമാണ്. കേസിൽ പെട്ട സ്ഥലങ്ങളായതിനാൽ ഉടമസ്ഥർ ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ല.

ഇത്തരം സ്ഥലങ്ങളിലെ കാട് വെട്ടിമാറ്റി നൽകാമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചതായി നാട്ടുകാരനായ അനിൽകുമാർ പറഞ്ഞു. തെരുവു വിളക്കില്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി ഇരുട്ടായാൽ പിന്നെ ആനകൾ നാട്ടു‌വഴികൾ കയ്യടക്കും. അതുകൊണ്ടു തന്നെ ഇവിടെ ഭീതിയുടെ കരിനിഴൽ ഒഴിഞ്ഞ നേരമില്ല. ആന കൊലപ്പെട‌ുത്തിയ വാസുവിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിച്ചു.

എലഫെന്റ് ട്രഞ്ച് പാഴായ പദ്ധതി

ആനകൾ കാടിറങ്ങുന്നതു തടയാനായി ഒരുക്കിയ എലഫെന്റ് ട്രഞ്ച് നോക്കുകുത്തി. പുതുപ്പരിയാരം പഞ്ചായത്ത് അധിർത്തിയായ ഞാറക്കോട് കോർമ മേഖലയിലാണ് ട്രഞ്ച് പണി നടത്തിയിരുന്നത്. കുഴിച്ച സ്ഥലം മണ്ണു നിറഞ്ഞു നികന്നു പോവുകയും ചെയ്തു. ‌അരികുഭിത്തി കെട്ടിയിരുന്നെങ്കിൽ മലവെള്ളം വരുന്നത് തടയാൻ കഴിയുമായിരുന്നു. വൈദ്യുതി വേലിയാണ് മറ്റൊരു പ്രതിരോധം. ഇതു സജ്ജമാക്കിയാലും പരിപാലനം മുഖ്യമാണ്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama