go

ഓർമയിൽ ഗാന്ധിജി; രക്തസാക്ഷ്യത്തിന് തുടക്കം

ഗാന്ധിജിയുടെ 150ാം ജന്മവാർഷികം, 70ാം രക്തസാക്ഷി വാർഷികം എന്നിവയുടെ ഭാഗമായി പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ ‘രക്തസാക്ഷ്യം 2019’ പരിപാടിക്കു തുടക്കംകുറിച്ചു നടന്ന ദീപശിഖാ പ്രയാണം.
ഗാന്ധിജിയുടെ 150ാം ജന്മവാർഷികം, 70ാം രക്തസാക്ഷി വാർഷികം എന്നിവയുടെ ഭാഗമായി പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ ‘രക്തസാക്ഷ്യം 2019’ പരിപാടിക്കു തുടക്കംകുറിച്ചു നടന്ന ദീപശിഖാ പ്രയാണം.
SHARE

പാലക്കാട് ∙ മഹാത്മാഗാന്ധി ഇന്നുണ്ടായിരുന്നുവെങ്കിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രതിലോമ നടപടികൾക്കെതിരെ നിലപാടു സ്വീകരിക്കുമായിരുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ. ഗാന്ധിജിയുടെ 150ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചു സാംസ്കാരിക വകുപ്പിന്റെയും മറ്റു സർക്കാർ, സർക്കാരേതര സംഘടനകളുടെയും നേതൃത്വത്തിൽ അകത്തേത്തറ ശബരി ആശ്രമത്തിൽ ആരംഭിച്ച ‘രക്തസാക്ഷ്യം’ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അവർണർക്കു വേണ്ടി നടത്തിയ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളെ പിന്തുണച്ചയാളായിരുന്നു ഗാന്ധി. എല്ലാവിധ അയിത്തങ്ങൾക്കുമെതിരെ അദ്ദേഹം നിലപാട് സ്വീകരിച്ചു. നവോത്ഥാന സംരക്ഷണ പാതയിൽ ഗാന്ധി ദർശനം കെടാവിളക്കാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ വിഡിയോ സന്ദേശത്തിലൂടെ നിർവഹിച്ചു. ഗാന്ധിജിയുടെ സ്മരണകളുറങ്ങുന്ന ശബരി ആശ്രമത്തിന്റെ നവീകരണ പ്രവർത്തനം പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 5 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണു ശബരി ആശ്രമത്തിനു വിഭാവനം ചെയ്തിരിക്കുന്നത്.

അതിൽ രണ്ടരക്കോടി രൂപ ഉപയോഗിച്ചുള്ള നവീകരണം ഉടൻ ആരംഭിക്കാനാണു തീരുമാനം. നേരത്തെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടർ ഡി.ബാലമുരളി, ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ, ഡോ.പ്രഭാകരൻ പഴശ്ശി, ടി.ആർ.അജയൻ, ടി.ആർ.ശിവദാസൻ നായർ, കളത്തിൽ അബ്ദുല്ല, എം.പി.ബിന്ദു, കാഞ്ചന സുരേന്ദ്രൻ, ഡി.സദാശിവൻ, ഇന്ദിര രാമചന്ദ്രൻ, എ.കെ.ചന്ദ്രൻകുട്ടി എന്നിവർ പ്രസംഗിച്ചു. 14ന് 11.30നു സമാപന സമ്മേളനം ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

ശബരി ആശ്രമത്തിൽ ഇന്ന്

∙ രാവിലെ 10 മുതൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട സെമിനാറുൾ

∙ വൈകിട്ട് 3ന് ശബരി ആശ്രമത്തിന്റെ സ്ഥാപകൻ ടി.ആർ.കൃഷ്ണസ്വാമിയുടെ കുടുംബം, സ്വാതന്ത്ര്യസമര സേനാനി കർത്താട്ട് ബാലചന്ദ്രൻ എന്നിവരെ ആദരിക്കും.

∙ വൈകിട്ട് 7ന് ഗാന്ധിജിക്കു പ്രണാമവുമായി സ്വരലയ സ്മരണാഞ്ജലി അവതരിപ്പിക്കും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama