go

കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

SHARE

പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് 4.360 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി റിഫാൻ സിങ്ങിനെ (19) റെയിൽവേ ലഹരിമരുന്ന് സ്ക്വാഡ് പിടികൂടി. എറണാകുളത്തേക്കു കടത്തുന്നതിനു വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ പൊലീസ് എസ്ഐ ബോബൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു കഞ്ചാവു പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എം.രാകേഷിന്റെ നേതൃത്വത്തിൽ അഗളി കോട്ടത്തറ ബസ് സ്റ്റാൻ‌ഡിനു സമീപം അരക്കിലോ കഞ്ചാവുമായി കോട്ടത്തറ ഊരിലെ വലിയകോളനി ചേരിയിൽ വീട്ടിൽ വിജയലക്ഷമിയെ (45) പിടികൂടി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama