go

ഉദ്യോഗസ്ഥർക്ക് നഗരസഭാധ്യക്ഷയുടെ കൈയടി; ഉപാധ്യക്ഷന്റെ കല്ലേറ്

SHARE

ഷൊർണൂർ∙ മാറ്റി വെച്ച ഷൊർണൂർ നഗരസഭയുടെ ഓഡിറ്റ് എക്സിറ്റ് മീറ്റിങ് നടന്നപ്പോൾ വിമർശനത്തിൽ പ്രതിപക്ഷത്തേക്കാൾ മുന്നിൽ ഭരണ പക്ഷം. രണ്ടു കോടിയോളം രൂപ നഗരസഭയ്ക്ക് നഷ്ട്പെട്ട കാര്യം എന്തു കൊണ്ട് ഓഡിറ്റിൽ വന്നില്ലെന്ന ചോദ്യം ഉയർത്തിയതു നഗരസഭ ഉപാധ്യക്ഷൻ ആർ.സുനു. ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ പലതും പാഴാകുന്നു. കൃത്യമായി ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥരെ നഗരസഭ അധ്യക്ഷ വി.വിമല അനുമോദിച്ചപ്പോൾ കയ്യടിച്ച ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരോട് വൈസ് ചെയർമാൻ ക്ഷോഭിച്ചു.

പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന പരാതിയെ തുടർന്നാണ് ഓഡിറ്റ് എക്സിറ്റ് നടപടി ക്രമം മാറ്റി വെച്ചത്. എല്ലാം കൗൺസിലർമാർക്കും വീടുകളിൽ പോയി കത്തു നൽകിയായിരുന്നു ഇന്നലത്തെ യോഗം. നഗരസഭ ഉപാധ്യക്ഷൻ ഉൾപ്പെടെ ഒരു വിഭാഗത്തേയും യോഗം അറിയിച്ചില്ലെന്നും പരാതിയുർന്നിരുന്നു. നഗരസഭയുടെ വരവു ചെലവിനങ്ങൾ,തനതു വരുമാനത്തിന്റെ വിനിയോഗം എന്നിവയുൾപ്പെടെയുള്ള കണക്കുകൾ പരിശോധിച്ച ശേഷം സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തുന്നതാണ് എക്സിറ്റ് മീറ്റിങ്.

പ്രതിപക്ഷ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായ വി.കെ ശ്രീകൃഷ്ണൻ‌ മാലിന്യ സംസ്കരണം ഉൾപ്പെടെ പരാജയമായിട്ടും ഓഡിറ്റ് കണക്കുകളിൽ മായം നടന്നുവെന്ന് ആരോപിച്ചു. പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങളായ പി.ബി. കൃഷ്ണവേണി,സി.കെ സുനിൽകുമാർ,ലതജോബി,സി.സന്ധ്യ,പി.എ റജുല എന്നിവരും പ്രതിഷേധിച്ചു. ബിജെപി അംഗങ്ങളായ വി..എം ഉണ്ണിക്കൃഷ്ണൻ,ടി.ബിന്ദു,ജയേഷ് എന്നിവരും പ്രതിഷേധം അറിയിച്ചു. ഭരണപക്ഷത്ത് നിന്ന് അധ്യക്ഷ വി.വിമല,സ്ഥിരം സമിതി അധ്യക്ഷൻ എം.നാരായണൻ,എൻ.ജയ്പാൽ എന്നിവർ യോഗത്തിനെത്തിയിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama