go

കാഴ്ചപ്പറമ്പ് ജംക്‌ഷനിൽ റോഡ് കുറുകെ കടക്കരുതേ...

ദൂരക്കാഴ്ച വേണം... പാലക്കാട്–കൊടുവായൂർ റോഡിൽ കടുന്തുരുത്തി പാലത്തിനു താഴെ നിന്ന് കാഴ്ചപ്പറമ്പിലേക്കുള്ള സർവീസ് റോഡിൽ നിറയെ കാഴ്ചാ തടസ്സങ്ങളാണ്. റോഡരികിൽ ആൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുൽച്ചെടികൾ വെട്ടിമാറ്റിയാൽ മാത്രമേ കാഴ്ച സുഗമമാകൂ. ഒപ്പം റോഡരികു കൂടി വൃത്തിയാക്കണം. കാഴ്ചപ്പറമ്പ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കുന്നതു നിരോധിക്കുമ്പോൾ വാഹനങ്ങൾ ഈ വഴിയാണു പോകേണ്ടത്. ലഭ്യമായ സ്ഥലം വൃത്തിയാക്കി ടാർ ചെയ്താൽ മാത്രമേ സർവീസ് റോഡ് വഴിയുള്ള ഗതാഗതം സുഗമമാകൂ. പഞ്ചായത്തിന്റെ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയോ, പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചോ കാടുവെട്ടിത്തെളിച്ച് റോഡ് വൃത്തിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

SHARE

പാലക്കാട് ∙ ദേശീയപാത കാഴ്ചപ്പറമ്പ് ജംക്‌ഷൻ അപകട മുക്തമാക്കാൻ യാക്കര, കണ്ണാടി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ നേരിട്ട് റോഡ് കുറുകെ കടക്കുന്നതു നിരോധിക്കും.

 പകരം യാക്കര റോഡ് വഴിയെത്തുന്ന വാഹനങ്ങൾ ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് സർവീസ് റോഡ് വഴി മേൽപ്പാലത്തിനു താഴെയെത്തി വലത്തേക്കു തിരിഞ്ഞുപോകണം. കണ്ണാടി, പാത്തിക്കൽ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു മേൽപാലത്തിനു താഴെ എത്തി ഇടത്തേക്കു തിരിഞ്ഞോ, നേരിട്ടോ നഗരത്തിലേക്കു പ്രവേശിക്കാം. 

തീരുമാനം ഉടൻ നടപ്പാക്കും. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ സ്ഥലത്തു പരിശോധന നടത്തിയതിനു പിന്നാലെയാണു തീരുമാനം.

വേറെ മാർഗമില്ല

കാഴ്ചപ്പറമ്പ് ജംക്‌ഷനെ അപകടത്തിൽ നിന്നു മോചിപ്പിക്കാൻ ഇതല്ലാതെ വേറെ മാർഗങ്ങളില്ലെന്നു ട്രാഫിക് പൊലീസ് പറയുന്നു. ദിനംപ്രതി അപകടം വർധിച്ചിട്ടും പരിഹാര നടപടികൾ ഇല്ല. ഈ സാഹചര്യത്തിലാണ് ജംക്‌ഷനിൽ റോഡ് മുറിച്ചു കടക്കൽ നിരോധിക്കുന്നതെന്ന് ട്രാഫിക് എസ്ഐ എ.കൃഷ്ണൻ പറഞ്ഞു. ഇക്കാര്യം യാത്രക്കാരെ ബോധ്യപ്പെടുത്തും. കഴിഞ്ഞ 10 വർഷത്തിനിടെ കാഴ്ചപ്പറമ്പിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കണക്കെടുക്കുന്നുണ്ട്. ഈ കണക്ക് ജംക്‌ഷനിൽ പ്രദർശിപ്പിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തും. നേരിട്ടുള്ള റോഡ് മുറിച്ചു കടക്കൽ നിരോധിച്ചാൽ യാത്രക്കാർക്ക് നേരിയ ബുദ്ധിമുട്ടുണ്ടാകും. ജീവൻ അപകടത്തിൽപെടുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതാണ് 200 മീറ്റർ വളഞ്ഞു പോകുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തിയാകും നടപടികൾ.

മുൻകരുതൽ

വാഹനങ്ങൾ തിരിച്ചുവിടേണ്ടതിനാൽ സർവീസ് റോഡിൽ പാർക്കിങ് നിരോധിക്കും. മേൽപാലത്തിനു താഴെ കണ്ണാടിയടക്കം സ്ഥാപിച്ച് അപ്പുറത്തെ റോഡ് വഴി എത്തുന്ന വാഹനങ്ങൾ കാണാൻ സംവിധാനം ഒരുക്കും. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama