go

ഗോവിന്ദാപുരത്ത് ഒരു വീട് കൂടി നിർമിച്ചു നൽകും: സുരേഷ് ഗോപി

ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങിൽ സുരേഷ്ഗോപി എംപി പ്രസംഗിക്കുന്നു
ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങിൽ സുരേഷ്ഗോപി എംപി പ്രസംഗിക്കുന്നു
SHARE

മുതലമട ∙ ജാതി വിവേചന പ്രശ്നം ഉയർന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ വീരൻ–കാളിയമ്മ ദമ്പതികൾക്കു നി‍ർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറൽ സുരേഷ് ഗോപി എംപി നിർവഹിച്ചു. ഇപ്പോഴത്തെ പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും പാർലമെന്റ് വരും. വീണ്ടും ഭരണം വരും. വീണ്ടും നന്മ വരും, നന്മ വരണമെന്നും സുരേഷ്ഗോപി പറഞ്ഞു. 420 ചതുരശ്ര അടിയിൽ 2 മുറികളും ഹാൾ അടുക്കള ഉൾപ്പെടെ നിലം ടൈൽ പതിച്ചു നാലര ലക്ഷത്തോളം രൂപ ചെലവിട്ടാണു വീട് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. അംബേദ്കർ കോളനിയിലെ തീർത്തും നിർധനരായ ഒരാൾക്കു കൂടി വീടു വച്ചു നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കെ.വേണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, ജന.സെക്രട്ടറി കെ.ജി.പ്രദീപ്കുമാർ, സംസ്ഥാന സമിതി അംഗം എം.ലക്ഷ്മണൻ, ജി.പ്രമോദ്കുമാർ, സി.അംബുജാക്‌ഷൻ, എം.സുരേന്ദ്രൻ, എ.സി.ശെൽവൻ, പി.സി.ശിവദാസ്, കെ.സതീഷ് എന്നിവർ പ്രസംഗിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama