go

കോൺഗ്രസിന്റെ ‘ജയ്ഹോ’: വീണ്ടും സമ്പൂർണ പദയാത്ര

SHARE

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് ജില്ലയിലാകെ പദയാത്രയ്ക്കൊരുങ്ങുന്നു. ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ നേതൃത്വം നൽകുന്ന 'ജയ് ഹോ' പദയാത്ര 15 ന് കൊഴിഞ്ഞാമ്പാറയിൽ നിന്ന് ആരംഭിക്കും. തുടർന്നു ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും പര്യടനം നടത്തുന്ന യാത്ര മാർച്ച് 11 നു പാലക്കാട് സമാപിക്കും.ജനുവരിയിൽ പദയാത്ര നടത്തുവാനാണു നേരത്തെ ഡിസിസി തീരുമാനിച്ചത്.

എന്നാൽ കെപിസിസിയുടെ ജനമഹായാത്രയെ തുടർന്നു പദയാത്ര മാറ്റിയത്.പദയാത്രക്കു മുമ്പായി പ്രവർത്തകർ ഭവനസന്ദർശനം നടത്തി കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരായ കുറ്റപത്രം ജനങ്ങളിലെത്തിക്കും.പദയാത്രയ്ക്കു മുന്നോടിയായി 98 മണ്ഡലം കമ്മിറ്റികൾ 147 ആയി വിഭജിച്ചു. ബ്ലോക്ക്,മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തു. 720 ഓളം പേരെ വിവിധ ബ്ലോക്കുകളിൽ പുതിയ ഭാരവാഹികളായി നിയമിച്ചു.

80% ശതമാനം ബൂത്തു കമ്മിറ്റികൾ രൂപീകരിച്ചു.കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ ചീഫ് കോ-ഓർഡിനേറ്ററായും നിർവാഹക സമിതി അംഗം പി.വി.രാജേഷ് അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായും കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം നടക്കുന്നു. ജില്ലയിൽ 100 പൊതു സമ്മേളനങ്ങൾ നടക്കും. 1977-ലാണ് ഇതിനു മുൻപ് ഇത്തരം പദയാത്ര നടത്തിയത്. അന്നത്തെ ഡിസിസി പ്രസിഡന്റ് പി.ബാലനായിരുന്നു ജാഥാ ക്യാംപ്റ്റൻ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama