go

പേരിനൊരു കോൺക്രീറ്റിങ്; പോരിനിറങ്ങി നാട്ടുകാർ

നടമാളിക റോഡിലെ കോൺക്രീറ്റ് പ്രതിഷേധക്കാർ ഇളക്കിനോക്കുന്നു
നടമാളിക റോഡിലെ കോൺക്രീറ്റ് പ്രതിഷേധക്കാർ ഇളക്കിനോക്കുന്നു
SHARE

മണ്ണാർക്കാട് ∙ മണ്ണാർക്കാട്– തെങ്കര സമഗ്ര ശുദ്ധജല പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച നടമാളിക റോഡിന്റെ അറ്റകുറ്റപ്പണി സേവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. 

പൈപ്പ് സ്ഥാപിക്കാനായി റോഡിന്റെ മധ്യത്തിലൂടെ വലിയ കിടങ്ങ് കീറിയിരുന്നു. ഇത് മണ്ണിട്ട് തൂർത്ത ശേഷം അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണു തടഞ്ഞത്. 15 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യണമെന്നിരിക്കെ ഒരിഞ്ച് പോലും കനമില്ലാതെയാണ് കോൺക്രീറ്റ് ചെയ്യുന്നതെന്ന് ആരോപിച്ചാണ് ജോലി തടസ്സപ്പെടുത്തിയത്. വർഷങ്ങൾക്കു ശേഷം നന്നാക്കിയ റോഡാണ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചത്. 

നല്ല കനത്തിലുള്ള കോൺക്രീറ്റ് പോളിച്ചാണ് പൈപ്പ് സ്ഥാപിക്കാനുള്ള കിടങ്ങ് എടുത്തത്. ഇതാണ് നിലവാരിമില്ലാത്ത രീതിയിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് ജല അതോറിറ്റി എഇ വിജയകുമാർ സ്ഥലത്തെത്തി. നടമാളിക റോഡിലെ ഓട്ടോ സ്റ്റാൻഡ് മുതൽ 50 മീറ്റർ നീളത്തിലാണ് കോൺക്രീറ്റ് ചെയ്തിരുന്നത്. 

നിശ്ചിത നിലവാരമില്ലാതെ ചെയ്ത കോണ‍്ക്രീറ്റ് മുഴുവൻ ഇളക്കിമാറ്റി 15 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ നിർദേശം നൽകിയതിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അസ്‌ലം, സലാം കരിമ്പന, സോനുശിവൻ, ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama