go

സംസ്ഥാന പാതയിൽ വാഹനമിടിച്ച് മ്ലാവ് ചത്തു

മുടപ്പല്ലൂർ കരിപ്പാലിയിൽ വാഹനമിടിച്ച് പരുക്കേറ്റ മ്ലാവ്.
മുടപ്പല്ലൂർ കരിപ്പാലിയിൽ വാഹനമിടിച്ച് പരുക്കേറ്റ മ്ലാവ്.
SHARE

വടക്കഞ്ചേരി∙ വാഹനമിടിച്ച് മ്ലാവ് ചത്തു. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ഇന്നലെ രാവിലെ എട്ടരയ്ക്കാണ് അപകടം നടന്നത്. വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ മ്ലാവിനെ വനംവകുപ്പ് അധികൃതരെത്തി ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും ചത്തു. 

ശരീരത്തിലേറ്റ ഗുരുതരമായ പരുക്കും പേടി കൊണ്ടുള്ള ഹൃദയസ്തംഭനവുമാണ് മരണകാരണമായി പറയുന്നത്. പരുക്കേറ്റ മ്ലാവ് ഒന്നര മണിക്കൂറോളം റോഡിൽ കിടന്നതായും പറയുന്നു. വനംവകുപ്പിനെ അറിയിച്ചിട്ടും വരാൻ താമസിച്ചതായി നാട്ടുകാർ പറഞ്ഞു.  ജഡം വനം വകുപ്പിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു.

കരിപ്പാലി മേഖലയിൽ കഴിഞ്ഞ ദിവസം മ്ലാവിൻ കൂട്ടം ഇറങ്ങിയിരുന്നു. ഇതിൽ വഴിതെറ്റി വനത്തിലേക്ക് പോകാൻ കഴിയാത്ത മ്ലാവാണ് ചത്തതെന്ന് കരുതുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama