go

ഊട്ടിയിലേക്കൊരു സൈക്കിൾ യാത്ര അതും ഒറ്റയ്ക്ക്

ഷിബിൻ
ഷിബിൻ
SHARE

എടത്തനാട്ടുകര∙ ഊട്ടികാണാത്തവരോ കാണാനിഷ്ടപ്പെടാത്തവരോ ഉണ്ടാവില്ല. പക്ഷേ ഒറ്റയ്ക്ക് സൈക്കിളിൽ ഊട്ടികണ്ടു മടങ്ങിയവർ അപൂർവമായിരിക്കും . അത്തൊരുമൊരുയാത്ര നടത്തി നാട്ടിലെ താരമായിരിക്കുകയാണു പടിക്കപ്പാടത്തെ കൂത്തുപറമ്പൻ വീട്ടിൽ ഷിബിൻ എന്ന പതൊൻപതുകാരൻ വിദ്യാർഥി.യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഷിബിൻ വെള്ളിയാഴ്ച പുലർച്ചെയാണു തന്റെ സൈക്കിളുമായി ഊട്ടിയിലേക്കു പുറപ്പെട്ടത്.140 ൽ പരം കിലോമീറ്ററുകൾ താണ്ടി രാത്രിയോടെ ഊട്ടിയിലെത്തി.

അവിടെ തങ്ങിയ ശേഷം പിറ്റേന്നു പല ഭാഗങ്ങളും ചുറ്റികണ്ട ശേഷം നിലമ്പൂർ നാടുകാണിച്ചുരം വഴി തിരിച്ചിറങ്ങി. മണ്ണാർക്കാട് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയായ ഷിബിൻ മടങ്ങിയെത്തിയതോടെയാണു സുഹൃത്തുക്കൾ പോലും ഈ സാഹസിക യാത്രയെക്കുറിച്ച് അറിയുന്നത്. ഇന്നു വൈകിട്ടു പടിക്കപ്പാടം യൂത്ത് വിങിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നുണ്ട്.പടിക്കപ്പാടത്തെ കൂത്തുപറമ്പൻ സുബൈർ സൗജത്ത് ദമ്പതികളുടെ മകനാണു ഷിബിൻ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama