go

ജലനിധി പമ്പിങ് സ്റ്റേഷനിൽ ഫ്യൂസ് കാരിയർ ഉൗരിയനിലയിൽ

ലക്കിടി ശുദ്ധജലവിതരണകേന്ദ്രത്തിലെ ഫ്യൂസ് കാരിയർ ഊരി മാറ്റിയനിലയിൽ
ലക്കിടി ശുദ്ധജലവിതരണകേന്ദ്രത്തിലെ ഫ്യൂസ് കാരിയർ ഊരി മാറ്റിയനിലയിൽ
SHARE

ലക്കിടി ∙ ലക്കിടിപേരൂർ പഞ്ചായത്തിലെ നൂറു കണക്കിനു കുടുംബങ്ങൾക്കു ശുദ്ധജലവിതരണം നടത്തുന്ന പമ്പിങ് സ്റ്റേഷനിലെ ഫ്യൂസ് കാരിയർ വലിച്ചിട്ട നിലയിൽ.ഭാരത പുഴയോരത്ത് ജലനിധി പമ്പ് ഹൗസിലാണ് സാമൂഹിക വിരുദ്ധർ ഫ്യൂസ് കാരിയർ ഉൗരിക്കളഞ്ഞിരിക്കുന്നത്. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ശുദ്ധജലവിതരണ കേന്ദ്രത്തിൽ നാലു മണിക്കൂർ ജലവിതരണം നിലച്ചു. 

ഇന്നലെ രാവിലെ നാലു മണിക്കു വെള്ളം പമ്പ് ചെയ്യുന്നതിനെത്തിയപ്പോഴാണു വൈദ്യുതി നിലച്ചത് ശ്രദ്ധയിൽപെട്ടത് വൈദ്യുതി തകരാറിലാണെന്നു കരുതി ജീവനക്കാർ വൈദ്യുതി കാത്തു നിൽക്കുമ്പോഴാണ് ട്രാൻസ്‌ഫോമറിന്റെ ഫീസ് കാരിയർ ഉൗരിയിട്ടനിലയിൽ കണ്ടെത്തിയത്. പുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്തു മംഗലത്തെ ഫിൽറ്റർ‍ പ്ലാന്റിലേക്കു വെള്ളം കൊണ്ടു പോകുന്നതാണ് സാമൂഹിക വിരുദ്ധർ കാരണം തടസ്സമായത്. ഫ്യൂസ് കാരിയർ നശിപ്പിക്കാത്തത് ആശ്വാസമായി. ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama