go

കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി സന്തോഷ് പണ്ഡിറ്റിന്റെ വിഷു അട്ടപ്പാടിയിൽ

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ കിടപ്പുരോഗികൾക്ക് സഹായവും വിഷുകൈനീട്ടവുമായി എത്തിയ സിനിമ നടൻ സന്തോഷ് പണ്ഡിറ്റ് കതിരംപതി ഊരിൽ
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ കിടപ്പുരോഗികൾക്ക് സഹായവും വിഷുകൈനീട്ടവുമായി എത്തിയ സിനിമ നടൻ സന്തോഷ് പണ്ഡിറ്റ് കതിരംപതി ഊരിൽ
SHARE

അഗളി∙ പതിവ് തെറ്റിച്ചില്ല. അട്ടപ്പാടിയിലേക്ക് സാന്ത്വനവും വിഷുകൈനീട്ടവുമായി സിനിമാ നടൻ സന്തോഷ് പണ്ഡിറ്റ് എത്തി. പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതൽ എല്ലാവർഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്. കയ്യിലാകുന്ന സഹായവുമായി ഒച്ചപ്പാടും ബഹളവുമില്ലാതെ ഊരുകളിൽ പോകും. മുൻവർഷങ്ങളിലൊന്നും പതിവുമുടക്കിയിട്ടില്ല. ഇത്തവണയും എത്തിയത് വിഷുകൈനീട്ടവുമായാണ്. കതിരംപതി, തൂവ, ഉറിയൻചാള, ചാവടിയൂർ എന്നീ ഊരുകളിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. ഇവർക്കാവശ്യമായ സഹായങ്ങൾ നൽകി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവർത്തകരും പിആർഒ രാകേഷ് ബാബുവും കൂടെയുണ്ടായിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama