go

തത്സമയം തകരാർ കണ്ടെത്തും; കെഎസ്ഇബി ഇനി വേറെ ലെവലാണ്

palakkad-ottapalam-kseb
ഒറ്റപ്പാലം അമ്പലപ്പാറയിലെ 11കെവി വൈദ്യുത ലൈനിൽ ഘടിപ്പിച്ച ഫാൾട് പാസ് ഡിറ്റക്റ്ററിന്റെ സിഗ്നൽ റിസീവർ (ആന്റിന)
SHARE

ഒറ്റപ്പാലം∙ വൈദ്യുത ലൈനിലെ തകരാറുകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ ഇനി തത്സമയം അറിയും. ലൈനിൽ തകരാർ സംഭവിച്ചാൽ ഉടൻ കെഎസ്ഇബി സെക്‌ഷൻ ഓഫിസിലും ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലും സന്ദേശമെത്തും.‘ഫോൾട്ട് പാസ് ‍ഡിറ്റക്ടർ’ (എഫ്പിഡി) എന്ന നൂതന സംവിധാനമാണിത്. കെഎസ്ഇബി ഐടി വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഈ ആധുനിക ‘ഒറ്റമൂലി’.

സംസ്ഥാന വ്യാപകമായി എല്ലായിടത്തും 11കെവി ലൈനുകളിൽ എഫ്പിഡി സ്ഥാപിച്ചു തുടങ്ങി. നിശ്ചിത കേന്ദ്രങ്ങളിൽ ലൈനിൽ സ്ഥാപിക്കുന്ന സിഗ്നൽ റിസീവറും (ആന്റിന) ഇതിനു താഴെ പോസ്റ്റിൽ സ്ഥാപിക്കുന്ന കൺട്രോൾ യൂണിറ്റും ഉൾപ്പെട്ടതാണു ജിപിഎസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനം. തകരാർ എവിടെയാണെന്നു വേഗത്തിൽ തിരിച്ചറിയാം. 

ഒറ്റപ്പെട്ട തകരാറുകൾ, ഫീഡർ പൂർണമായി ഓഫ് ചെയ്യാതെ പരിഹരിക്കാം. നിശ്ചിത അകലത്തിൽ എഫ്പി‍ഡി യൂണിറ്റുകൾ സ്ഥാപിക്കുന്ന ഏതെല്ലാം പോസ്റ്റുകൾക്കിടയിലാണു തകരാറെന്നും വ്യക്തമാകും.എഫ്പിഡി മുഖേന സന്ദേശം ലഭിക്കുന്ന ഉദ്യോഗസ്ഥർ തത്സമയം സെക്‌ഷൻ ഓഫിസ് മുഖേന തകരാർ പരിഹരിക്കണമെന്നാണു കെഎസ്ഇബിയുടെ നിർദേശം.

ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച ഫോൾട്ട് പാസ് ഡിറ്റക്ടറിന്റെ കൺട്രോൾ യൂണിറ്റ്. വൈദ്യുതി നിലച്ചാലും എഫ്പിഡി പ്രവർത്തിക്കാനുള്ള ബാറ്ററിയും കാണാം.
ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച ഫോൾട്ട് പാസ് ഡിറ്റക്ടറിന്റെ കൺട്രോൾ യൂണിറ്റ്. വൈദ്യുതി നിലച്ചാലും എഫ്പിഡി പ്രവർത്തിക്കാനുള്ള ബാറ്ററിയും കാണാം.

തകരാർ സംഭവിച്ചാൽ ഉന്നത ഉദ്യോഗസ്ഥരും അറിയുമെന്നിരിക്കെ, കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.എഫ്പിഡി യൂണിറ്റ് സ്ഥാപിക്കുന്ന പോസ്റ്റിൽനിന്ന് എത്ര മീറ്റർ ദൂരെയാണു തകരാറെന്നുകൂടി വ്യക്തമാകുന്ന നിലയിലേക്കു സാങ്കേതിക വിദ്യ വികസിപ്പിക്കും. ഇതു പ്രാവർത്തികമായാൽ, തകരാർ എവിടെയാണെന്നു തിരഞ്ഞു നടക്കുന്നതിന്റെ അധ്വാനവും സമയനഷ്ടവും ഒഴിവാകും.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama