go

ലൈബ്രറി,വിശാലമായ അടുക്കള, ട്രാൻസ്ജെൻഡർ സെൽ; ഹൈടെക് തടവറ ഇങ്ങനെ

palakkad news
മലമ്പുഴ ജില്ലാ ജയിലിലെ പൊതു ശുചിമുറി .
SHARE

പാലക്കാട് ∙ കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ജയിലായി മലമ്പുഴയിലെ ജില്ലാ ജയിൽ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കായി പ്രത്യേക സെല്ലുകളുള്ള ഈ ജയിൽ, സുരക്ഷയുടെ കാര്യത്തിലും നമ്പർ വൺ ആണ്. പരിമിതിയിലുള്ള പാലക്കാട് കോട്ടയ്ക്കകത്തെ സ്പെഷൽ ജയിലിലെ അന്തേവാസികളെ 15 ന് ഇങ്ങോട്ടു മാറ്റും. ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ സബ് ജയിലുകളിലെ അധിക തടവുകാരെയും ഇവിടെത്തിക്കും.

സൗകര്യങ്ങൾ ഇങ്ങനെ

palakkad-cell
സെല്ലുകളിൽ ഒന്ന്

മുകളിലത്തെ നിലയിൽ എട്ടും താഴത്തെ നിലയിൽ ആറും സെല്ലുകൾ

സിംഗിൾ സെല്ലുകൾ മൂന്നെണ്ണം

palakkad-cell-gate
സെല്ലുകളിലേക്കുള്ള കവാടം.

സ്ത്രീകൾക്കായി മൂന്നു സെല്ലുകളും മൂന്നു സിംഗിൾ സെല്ലുകളും. ഇതിനു പുറമേയാണ് ട്രാൻസ്ജെൻഡർ സെൽ. എല്ലാ സെല്ലുകളിലും ശുചിമുറികൾ. ഇതിനു പുറമേ ഷവറിൽ കുളിക്കാൻ സൗകര്യമുള്ള പൊതു ശുചിമുറികളും. തറ ടൈൽസ് പാകിയത്.

palakkad-main-gate
മലമ്പുഴ ജില്ല ജയിലിലെ പ്രധാന കവാടം. ചിത്രം:മനോരമ

പായും പുതപ്പുമാണ് അന്തേവാസികൾക്കു നൽകുക. ആവശ്യത്തിനു ഫാനും വെളിച്ചവും ഉണ്ട്. 272 പുരുഷൻമാരെയും 48 സ്ത്രീകളെയും ഇവിടെ ഉൾക്കൊള്ളും. ഇതിനു പുറമേ 55 പേരെ പാർപ്പിക്കാവുന്ന ഹാൾ ഉണ്ട്. യോഗങ്ങളും മറ്റും ഇവിടെ നടത്താൻ കഴിയും. സമരങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായി ഒരുമിച്ചു കൊണ്ടുവരുന്നവരെ ഈ ഹാളിൽ പാർപ്പിക്കാം.

വിഡിയോ കോൺഫറൻസിങ്

 പ്രതികളെ കോടതിയിൽ കൊണ്ടുപോയി കോടതിയിൽ ഹാജരാക്കുന്നതിനു പകരം വിഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികൾ നടത്താം. ഇതിനായി പ്രത്യേകം മുറിയുണ്ട്.

കനത്ത സുരക്ഷ

ജയിൽ ചാടാനുള്ള ഒരു ശ്രമവും നടക്കില്ല. 20 അടിയോളം ഉയരത്തിലുള്ള രണ്ടു മതിലുകൾ സുരക്ഷയ്ക്കുണ്ട്. 112 നിരീക്ഷണ ക്യാമറകൾ സദാപ്രവർത്തിക്കും.

വായിക്കാം, പ്രാർഥിക്കാം

palakkad-library
മലമ്പുഴ ജില്ല ജയിലിലെ ലൈബ്രറി

നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുളള ലൈബ്രറി ജയിലിൽ സജ്ജീകരിച്ചിട്ടുണ്ട്. പത്രങ്ങളും മാഗസിനുകളും ഇവിടെ ലഭിക്കും. അന്തേവാസികൾക്കു പ്രാർഥിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.

കൃഷിയും തണലും

ഏതാണ്ട് ക്വാർട്ടേഴ്സിന് ഉൾപ്പെടെ 10 ഏക്കറോളം ഭൂമിയുണ്ട്. തണൽമരങ്ങളും പച്ചക്കറിക്കൃഷികളും സജീവമാക്കാൻ ജയിൽ വകുപ്പ് ആലോചിക്കുന്നു.

കൂട്ടായ ശ്രമഫലം

സ്ഥലം എംഎൽഎ വി.എസ്.അച്യുതാനന്ദന്റെ ഇടപെടലാണ് ജയിൽ യാഥാർഥ്യമാകാനുള്ള പ്രധാനകാരണം. ജയിൽ ഡിജിപിയായി ഋഷിരാജ് സിങ് വന്നതോടെയാണു തടസ്സങ്ങൾ നീക്കി ജയിൽ ഉദ്ഘാടനം ചെയ്തത്. സൂപ്രണ്ട് എസ്.ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

വിശാലമായ അടുക്കള

palakkad-kitchen
മലമ്പുഴ ജില്ലാ ജയിലിലെ അടുക്കള

എട്ടു ഗ്യാസ് ചേംബറുകൾ ഉളളതാണ് അടുക്കള. തടവുപുള്ളികളാണ് ഭക്ഷണം തയാറാക്കുക. ഇതിനായുള്ള വലിയ പാത്രങ്ങൾ എത്തിയിട്ടുണ്ട്. സ്റ്റീൽ, അലുമിനിയം പാത്രങ്ങളാണു പാചകത്തിന് ഉപയോഗിക്കുക. ജയിലിൽ കിടിലൻ മെനുവാണ്. അതു താഴെ കാണുക. 

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama