go

ഇടഞ്ഞതോ കുറുമ്പോ?, ജനം മുൾമുനയിൽ; ആറുമണിക്കൂർ ‘നീരാടി’ കൊമ്പൻ

palakkad news
ഷൊർണൂർ ഭാരതപ്പുഴയിൽ ആനയും പാപ്പാന്മാരും
SHARE

ഷൊർണൂർ∙ നിളയിൽ നീരാടാനിറങ്ങിയ കൊമ്പൻ പാപ്പാന്മാരെ മുൾമുനയിൽ നിർത്തി. ഇടഞ്ഞതോ കുറുമ്പോ എന്ന് തിരിച്ചറിയാനാകാതെ ജനം ചെറുതുരുത്തി കൊച്ചിപ്പാലത്തിന് മുകളിൽ തടിച്ചു കൂടി.  പാണഞ്ചേരി പരമു എന്ന കൊമ്പനാണ് മഴയും വെയിലും മാറി വന്നപ്പോഴും പുഴ മധ്യത്തിൽ നിന്നു കയറാൻ കൂട്ടാക്കാതെ നിന്നത്.  തിരിച്ചു കയറ്റാൻ ഇറങ്ങിയ പാപ്പാനെ ആന തട്ടി തെറിപ്പിച്ചു. പിന്നീട് വൈകിട്ടോടെയാണ് ആനയെ കരയ്ക്ക് കയറ്റിയത്.

തുടർച്ചയായ രണ്ടാം ദിവസമാണ് പരമു പാപ്പാന്മാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്. കഴിഞ്ഞ ദിവസം ആനയെ കുളിപ്പിക്കാനിറക്കിയപ്പോഴും പുഴയിൽ നിന്ന് കയറാൻ മടിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ആനയും പാപ്പാന്മാരും ഭാരതപ്പുഴയുടെ ഷൊർണൂർ കടവിലിറങ്ങിയത്. mതീരത്തോട് ചേർന്ന് നിന്നിരുന്ന ആന പതുക്കെ പുഴ മധ്യത്തിലേക്ക് നീങ്ങി. പിന്നീട് കയറാൻ കൂട്ടാക്കാതെ ആറ് മണിക്കൂർ പുഴയിൽ കുസൃതികൾ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama