go

ഹെൽമെറ്റില്ലാത്തവർക്ക് ആദ്യം പൊലീസിന്റെ വക 'ലഡു', പിന്നെ...

pkd-traffic-police
ലഡുവിൽ പൊതിഞ്ഞ നിയമം: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രികർക്കും മറ്റും ഗതാഗത നിയമ ലംഘകർക്കും ഇന്നലെ രാവിലെ പാലക്കാട് ട്രാഫിക് എൻഫോഴ്സമെന്റ് യൂണിറ്റ് നൽകിയത് മധുര ശിക്ഷയായിരുന്നു. നിയമം ലംഘിച്ച എല്ലാവർക്കും പുഞ്ചിരിയോടെ ഒരു ലഡു സമ്മാനിച്ചു. ഒപ്പം ഉപദേശവും. ഉച്ചയോടെ പൊലീസ് പരിശോധന കർശനമാക്കി പിഴ ഈടാക്കിത്തുടങ്ങി. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ കൊടുത്തത് ലഡുവായിരുന്നെങ്കിലും കിട്ടിയവർക്ക് അതത്ര മധുരമായി തോന്നിയില്ല. അത് ഒരു പൊലീസ് ട്രോളായിരുന്നു. ഒരു മധുര ശിക്ഷ. ഗതാഗത നിയമ ലംഘകർക്കാണു പാലക്കാട് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് മധുരിക്കും ശിക്ഷ നൽകിയത്. പ്രത്യേകിച്ച് ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർക്ക്.

രാവിലെ 7.30 തുടങ്ങിയ പരിശോധന 8 മണിക്കു തീർന്നപ്പോൾ നൽകിയത് 150 ലഡു. അര മണിക്കൂറിനുള്ളിൽ അത്രയും നിയമ ലംഘകർ. ജനപ്രതിനിധികൾ മുതൽ ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും പൊലീസിന്റെ മധുരക്കെണിയിൽ വീണു.ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ മുഴുവൻ സേനാംഗങ്ങളും ഇറങ്ങി എസ്ബിഐ ജംക്‌ഷനിലായിരുന്നു ബോധവൽക്കരണ പരിശോധനയും ലഡു വിതരണവും.

പിന്നിലിരുന്നാലും ഹെൽമറ്റ് വേണം

ഇന്നലെ മധുരം. ഇന്നു മുതൽ പിഴ. ഗതാഗത നിയമ ലംഘനത്തിനു പൊലീസ് നൽകിയ മുന്നറിയിപ്പാണ്.  ഇന്നു മുതൽ ഇരുചക്രവാഹനത്തിൽ പിന്നിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണം. കാറിലാണെങ്കിൽ സീറ്റ് ബെൽറ്റ് ധരിക്കണം. ബസുകൾ വാതിൽ അടച്ച് സർവീസ് നടത്തണം. ഇല്ലെങ്കിൽ പിഴ ഈടാക്കും. ഹെൽമറ്റ് ഇടാതെ വാഹനം ഓടിച്ചാൽ നിലവിൽ 100 രൂപയാണു പിഴ. ഇത് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഉയർന്ന പിഴ ശിക്ഷ പ്രാബല്യത്തിലാകുന്നതോടെ ഈടാക്കിത്തുടങ്ങും.

അപകട രഹിത സുഗമ ഗതാഗതം ഉറപ്പാക്കാനാണു ശ്രമം. അതിനു വേണ്ടിയാണ് ബോധവൽക്കരണമെന്നു ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ എം.ഇ. മുഹമ്മദ് കാസിം പറഞ്ഞു.ബോധവൽക്കരണത്തിന്റെ ഉദ്ഘാടനം ഡിവൈഎസ്പി സാജു കെ. എബ്രഹാം നിർവഹിച്ചു. അഡീഷനൽ എസ്ഐ എച്ച്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ മുഴുവൻ സേനാംഗങ്ങളും ബോധവൽക്കരണ യജ്ഞത്തിൽ പങ്കാളികളായി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama