go

ചാരവണ്ട് പാടത്തും

കൃഷിവകുപ്പിലെ വിദഗ്ധസംഘം വിത്തനശ്ശേരി, കോതശേരി പാടശേഖരങ്ങളിൽ ചാരവണ്ടിന്റെ ആക്രമണം നടന്ന ഭാഗം പരിശോധിക്കുന്നു.
കൃഷിവകുപ്പിലെ വിദഗ്ധസംഘം വിത്തനശ്ശേരി, കോതശേരി പാടശേഖരങ്ങളിൽ ചാരവണ്ടിന്റെ ആക്രമണം നടന്ന ഭാഗം പരിശോധിക്കുന്നു.
SHARE

നെന്മാറ∙ കേരള കാർഷിക സർവകലാശാലയുടെയും വിള ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വിത്തനശ്ശേരി, കോതശേരി പാടശേഖരങ്ങളിൽ നടത്തിയ പരിശോധനയിൽ ചാരവണ്ടിന്റെ ആക്രമണം സ്ഥിരീകരിച്ചു. നെൽക്കൃഷിയിൽ ചാരവണ്ടിന്റെ ആക്രമണം കേരളത്തിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നു കീടശാസ്ത്ര വിഭാഗം പ്രഫ. ഡോ. ഹസീന ഭാസ്കർ അറിയിച്ചു.പച്ചക്കറി കൃഷിയിൽ പ്രത്യേകിച്ച് വഴുതനങ്ങയിലാണ് ഇവയുടെ ആക്രമണം കാണപ്പെടാറുള്ളത്.

കാലാവസ്ഥ വ്യതിയാനമോ അശാസ്ത്രീയമായ കീടനാശിനി പ്രയോഗമോ കൊണ്ടാവാം നെല്ലിൽ ഇവയുടെ ആക്രമണമെന്നും ഇതു സംബന്ധിച്ചു കൂടുതൽ പഠനം അനിവാര്യമാണെന്നും നെന്മാറ കൃഷി ഓഫിസർ വി. വരുൺ പറഞ്ഞു. മൂന്നു ഗണത്തിൽപെട്ട ചാരവണ്ടുകൾ പാടശേഖരങ്ങളിൽ കാണപ്പെട്ടു. ഇലയുടെ പാർശ്വ–അഗ്ര ഭാഗങ്ങൾ തിന്നു നശിപ്പിക്കുന്നതാണു ചാരവണ്ടിന്റെ പ്രധാന ആക്രമണ ലക്ഷണം. കർഷകരായ ടി. ഡി. സുധാകരൻ, രാമനാഥൻ, കേശവൻ, രാജൻ, സേതുമാധവൻ എന്നിവരുടെ കൃഷിയിടങ്ങളിൽ നടന്ന പരിശോധനയിൽ കൃഷി ഉദ്യോഗസ്ഥരായ സുനിത, വിനീത്, ജിജി, അജ്മൽ തുടങ്ങിയവരും പങ്കെടുത്തു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama