go

ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിടണം: ഉമ്മൻചാണ്ടി

palakkad-agali-oommenchandy
കുറവൻപാടി ഉണ്ണിമല കോൺവെന്റ് സ്കൂൾ കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയോടു വീട്ടമ്മമാർ സങ്കടങ്ങൾ പറയുന്നു
SHARE

അഗളി∙ വിവാദങ്ങളും വിഭാഗീയതയുമല്ല, ഒറ്റക്കെട്ടായി പ്രളയ ദുരന്തത്തെ നേരിടുകയാണു വേണ്ടതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. അട്ടപ്പാടിയിൽ മഴക്കെടുതി നേരിട്ട മേലേ കുറവൻപാടിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. 

വിമർശിക്കാനുള്ള സമയമല്ല. എല്ലാവരും ഒപ്പം നിന്നു ദുരിതബാധിതരെ സഹായിക്കണം. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവർക്ക് ഉടൻ പരിഹാരമുണ്ടാകണം. അട്ടപ്പാടിക്കു വേണ്ടി ഹ്രസ്വ, ദീർഘകാല പദ്ധതികളടങ്ങിയ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും. ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

പുലിയറ, ഉണ്ണിമല, ചിറ്റൂർ, കൂക്കംപാളയം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, ഷാഫി പറമ്പിൽ, കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, നേതാക്കളായ അഹമ്മദ് അഷറഫ്, പി.സി.ബേബി, ഷിബുസിറിയക്, എം.ആർ.സത്യൻ, പി.ഷറഫുദ്ദീൻ, കെ.രാജൻ, ജോബി കുരീക്കാട്ടിൽ, കൃഷ്ണമൂർത്തി, ബിനോയ് കുമ്മംകോട്ടിൽ, തങ്കച്ചൻ കട്ടേക്കാട് എന്നിവർ കൂടെയുണ്ടായിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama