go

ദുരിതബാധിതരെ നേരിൽ കണ്ട് മന്ത്രി

മണ്ണിടിച്ചിൽ ഉണ്ടായ മുതുതല കാരക്കുത്ത് പ്രദേശം മന്ത്രി എ,കെ. ബാലൻ സന്ദർശിക്കുന്നു.
മണ്ണിടിച്ചിൽ ഉണ്ടായ മുതുതല കാരക്കുത്ത് പ്രദേശം മന്ത്രി എ,കെ. ബാലൻ സന്ദർശിക്കുന്നു.
SHARE

പട്ടാമ്പി ∙ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നേരിൽ അറിയാനും മന്ത്രി പട്ടാമ്പിയിലെത്തി. മന്ത്രി എ.കെ ബാലനാണു താലൂക്ക് ഓഫിസിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. വെള്ളിയാങ്കല്ല് ഷട്ടറുകൾ തുറക്കാൻ കഴിയാത്തതാണു പട്ടാമ്പിയിലും തൃത്താലയിലും വെള്ളം ഉയരാൻ കാരണമായതെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കും. നഷ്ടങ്ങൾ 10 ദിവസത്തിനകം കണക്കെടുത്തു ബന്ധപ്പെട്ട വകുപ്പുകൾ നൽകണം.

താലൂക്കിൽ ഇതുവരെ ലഭിച്ച കണക്കുകൾ അനുസരിച്ച് 550 വീടുകൾ ഭാഗികമായും 15 വീടുകൾ പൂർണമായും തകർന്നിട്ടുണ്ടെന്നു ഡപ്യുട്ടി കലക്ടർ എം.കെ. അനിൽകുമാർ മന്ത്രിയെ അറിയിച്ചു. 50 ശതമാനത്തിൽ കൂടുതൽ തകർന്ന വീടുകളെ പൂർണമായും തകർന്ന വീടുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി കണക്കു നൽകണമെന്നു മന്ത്രി നിർദേശിച്ചു. ആനുകൂല്യങ്ങൾ തക്ക സമയത്ത് നൽകും. മുഹമ്മദ് മുഹസിൻ എംഎൽഎ, സിപിഎം ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ എന്നിവർക്കൊപ്പം. മണ്ണിടിച്ചിൽ ഉണ്ടായ കൊപ്പം പഞ്ചായത്തിലെ മയിലാടിപ്പാറ കുന്നും ഉരുൾപൊട്ടലുണ്ടായ മുതുതല കാരക്കുത്ത് കോൽക്കുന്നും മന്ത്രി സന്ദർശിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama