go

തുണിക്കടയുടെ പൂട്ട് തകർത്ത് വസ്ത്രങ്ങൾ കവർന്നു

palakkad-clooth-robberry
എടത്തനാട്ടുകരയിൽ മോഷണം നടന്ന കടയിൽ നാട്ടുകൽ പൊലീസും വ്യാപാരി നേതാക്കളും പരിശോധന നടത്തുന്നു
SHARE

എടത്തനാട്ടുകര ∙ കോട്ടപ്പള്ള ദാറുസലാം ജുമാമസ്ജിദിന്റെ തൊട്ടടുത്തുള്ള റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് വസ്ത്രങ്ങൾ കവർന്നു. പാലക്കാഴി സ്വദേശി പാലമണ്ണ ഷാനിറിന്റെ ഉടമസ്ഥതയിലുള്ള സഫ റെഡിമെയ്ഡ്സ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെയോടെ മോഷണം നടന്നത്. 

കടയുടെ രണ്ട് പൂട്ടുകളും തകർത്ത് അകത്തുണ്ടായിരുന്ന നൂറ്റിയൻപതിൽപരം മാക്സികൾ, ചുരിദാർ, കുട്ടികളുടെ ഉടുപ്പുകൾ, ലഗ്ഗിൻസ്, എന്നിവയും മേശയിലൂണ്ടായിരുന്ന 400 രൂപയും കവർന്നു.

പെരുന്നാൾ കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങളാണു കവർന്നത്. ഇന്നലെ രാവിലെ കടതുറക്കാനെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.

വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് എ.പി. മാനുവിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. 2 മാസം മുൻപു കോട്ടപ്പള്ളയിലെ മറ്റൊരു വ്യാപാര സ്ഥാപനത്തിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. തുടർച്ചയായി മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ അനാസ്ഥയാണെന്നു വ്യാപാരി നേതാക്കൾ പറഞ്ഞു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama