go

ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരുന്നാൾ ആഘോഷം

തൃത്താല കൂറ്റനാട് മസ്ജിദുൽ ഇസ്‌ലാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനു ഷെരീഫ് ആമയൂർ നേതൃത്വം നൽകുന്നു
തൃത്താല കൂറ്റനാട് മസ്ജിദുൽ ഇസ്‌ലാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനു ഷെരീഫ് ആമയൂർ നേതൃത്വം നൽകുന്നു
SHARE

പട്ടാമ്പി ∙ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരുന്നാൾ ആഘോഷം. അവശരെ ചേർത്തു പിടിച്ചും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും മാനവ സ്നേഹത്തിന്റെ മാതൃക സൃഷ്ടിക്കാൻ ഓരോ വിശ്വാസിയും ശ്രമിക്കണമെന്ന് ഐഎസ്എം ജില്ലാ പ്രസിഡന്റ് ഇ.ടി.എ ജലീൽ പറഞ്ഞു.ടൗൺ ഇൗദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പി എംഇഎസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇൗദ് ഗാഹിനു നേതൃത്വം നൽകുകയായിരുന്നു ജലീൽ.

കൂറ്റനാട് മസ്ജിദുൽ ഇസ്‌ലാഹിൽ കെ. ഷെറീഫ് മൗലവിയും വെസ്റ്റ് കൈപ്പുറത്ത് എ.കെ. ഹദിയത്തുള്ള സലഫിയും നടുവട്ടം മസ്ജിദുൽ ഇസ്‌ലാഹിൽ എ.കെ. ഇൗസ മദനിയും കരുവാൻ പടിയിൽ അസീസ് ഫാറൂഖിയും ആമയൂർ കിഴക്കേക്കര സലഫി സെന്ററിൽ എം. ഹംസയും ആലൂരിൽ വി. അബ്ദുറസാഖ് സലഫിയും പട്ടിത്തറയിൽ മുസവിർ സലഫിയും കുമരനെല്ലൂരിൽ മുഹമ്മദ് ഫാറൂഖിയും നമസ്കാരത്തിനു നേതൃത്വം നൽകി.കൊപ്പം മസ്ജിദുൽ ഫുർഖാനിൽ ഇ.എ. റഷീദ് സലഫി, കരിങ്ങനാട് സലഫിയയിൽ വി.കെ. അബ്ദുൽ റഷീദ് സലഫി, നാട്യ മംഗലത്ത് ടി.കെ. ഉമ്മർ സലഫി, പള്ളിപ്പുറത്ത് ഷറഫുദ്ദീൻ മൗലവി, വിളത്തൂരിൽ എം. ഷംസുദ്ദീൻ മൗലവി എന്നിവർ പെരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകി. ദുരിതാശ്വാസ നിധി ശേഖരണവും പ്രളയ ബാധിതർക്കായി പ്രാർഥനയും നടത്തി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama