go

കോഴിക്കോട് സ്വദേശിയായ എൻജിനീയറിങ് ബിരുദധാരി കഞ്ചാവുമായി അറസ്റ്റിൽ

ഹക്കീം റഹ്മാൻ.
ഹക്കീം റഹ്മാൻ.
SHARE

പാലക്കാട്∙ ട്രെയിനിൽ കടത്തിയ 1.200 കിലോഗ്രാം കഞ്ചാവുമായി എൻജിനീയറിങ് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര കുണ്ടുങ്കലിൽ ഹക്കീം റഹ്മാൻ (23) ആണു പിടിയിലായത്. കോയമ്പത്തൂർ–തൃശൂർ പാസഞ്ചർ ട്രെയിനിൽ പറളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോഴിക്കോട്ടേക്ക് ബസ് മാർഗം പോകാനായി തയാറെടുക്കുന്നതിനിടെ ആർപിഎഫ് ക്രൈം ഇന്റലിജൻസും പറളി എക്സൈസ് റേഞ്ചും ചേർന്നു നടത്തിയ പരിശോധനയിലാണ് ഹക്കീം അറസ്റ്റിലായത്.

ആഡംബര ജീവിതം നയിക്കുന്നതിനാണ് ഇയാൾ കഞ്ചാവുകടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം ഉപയോഗിച്ചിരുന്നതെന്നും  കഴിഞ്ഞ വർഷം വാഹനമോഷണക്കേസിൽ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.പരിശോധനയിൽ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.സജു, സജി അഗസ്റ്റിൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്, പ്രിവന്റീവ് ഓഫിസർ ജി. ജയപ്രകാശ്, വി.ആർ.ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുജിത്കുമാർ, അരുൺ, ദിലീപ്, വിപിൻദാസ്, ദിലീപ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ അജിത, നിമി, പ്രജിത, സചിത്ര എന്നിവർ പങ്കെടുത്തു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama