go

നമ്പ്രം പ്രദേശത്തേക്കുള്ള റോഡ് തകർന്നു

കനത്ത മഴയിൽ തകർന്ന നമ്പ്രം റോഡ്.
കനത്ത മഴയിൽ തകർന്ന നമ്പ്രം റോഡ്.
SHARE

ഷൊർണൂർ∙ ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ഷൊർണൂർ നമ്പ്രം പ്രദേശത്തേക്കുള്ള റോഡ് പൂർണമായും തകർന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡിന്റെ പുനർനിർമാണം കഴിഞ്ഞ മാസമാണു പൂർത്തിയായത്. ഇൗ റോഡാണ് ഇപ്പോൾ പൂർണമായും തകർന്നത്. നിർദിഷ്ട വിവേകാനന്ദ പാർക്ക് നിർമിക്കുന്നതിനു സ്ഥലം കണ്ടെത്താൻ റോഡിന്റെ സ്ഥാനം മാറ്റിയായിരുന്നു പുനർനിർമാണം. ഷൊർണൂർ കൊച്ചിപ്പാലത്തിനു താഴെ നിന്നു തുടങ്ങി ശ്മശാനം വഴി നമ്പ്രത്ത് എത്തിച്ചേരുന്ന റോഡാണിത്. റോഡിന്റെ വശത്തെ പാർക്കിനും കേടുപാടുകൾ സംഭവിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama