go

ഈ മണ്ണിനടിയിൽ അമ്മയുണ്ട്, മനസ്സിലും; അമ്മയെയും കാത്ത് സത്യൻ..

mlp-satyan
SHARE

കവളപ്പാറ ∙ ഉരുൾ തന്റെ അമ്മയെ മൂടിയ സ്ഥലത്തുനിന്നു മാറുന്നതേയില്ല, തെക്കേ മരുവിയിൽ സത്യൻ. സത്യന്റെ അമ്മ ദേവയാനിയും സഹോദരി രാഗിണിയും മകൻ പ്രിയദർശനുമാണ് ഉരുൾപൊട്ടി മണ്ണ് നിറയുമ്പോൾ രാഗിണിയുടെ കവളപ്പാറയിലെ താന്നിക്കൽ വീട്ടിലുണ്ടായിരുന്നത്.

ഗൂഡല്ലൂരിൽ ബിസിനസാണ് സത്യന്. വിവരമറിഞ്ഞ് ഗൂഡല്ലൂരിൽനിന്ന് കവളപ്പാറയിലേക്ക് തിരിച്ചെങ്കിലും എത്തുമ്പോഴേക്കും 17 മണിക്കൂർ കഴിഞ്ഞു. എത്തിയതു മുതൽ രക്ഷാപ്രവർത്തകർക്കൊപ്പമുണ്ട് സത്യൻ. ഗ്രാഫിക് ഡിസൈനറായ പ്രിയദർശന്റെ വിവാഹത്തോടനുബന്ധിച്ച് കവളപ്പാറയിലെത്തിയതായിരുന്നു ദേവയാനി.

രാഗിണിയുടെയും പ്രിയദർശന്റെയും ചേതനയറ്റ ശരീരങ്ങൾ കണ്ടുകിട്ടി. ഉരുൾപൊട്ടലുണ്ടായ കുന്നിന്റെ ഏറ്റവും മുകൾഭാഗത്താണ് രാഗിണിയുടെ വീട്. മണ്ണുമാന്തിയന്ത്രത്തിനടക്കം എത്തിച്ചേരാനാകാത്ത വഴി. മറുഭാഗത്താണു കൂടുതൽ പേരെ കണ്ടെത്താനുള്ളത് എന്നതിനാൽ അവിടെയാണു തിരച്ചിലിനും ആളു കൂടുതൽ. എങ്കിലും സത്യൻ ഇപ്പോഴും ഇവിടെയുണ്ട് അമ്മയെയും കാത്ത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama