go

കേരളമോ തമിഴ്നാടോ? ആര് നന്നാക്കും പറമ്പിക്കുളം റോഡ്

പറമ്പിക്കുളം ഡാമിനു മുന്നിലൂടെ ആദിവാസി ഊരുകളിലേക്കു പോകാനുള്ള പാലവും അനുബന്ധ റോഡും കഴിഞ്ഞ പ്രളയത്തിൽ തകർന്നതാണ്. പുനർനിർമിക്കാനുള്ള ഒരു നടപടിയും ഇതുവരെയില്ല. തുറന്നു വിടുന്ന ജലത്തിന്റെ അളവ് പരിശോധിക്കുന്ന ടവറിന്റെ ശേഷിക്കുന്ന ഭാഗമാണു വലതു വശത്ത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പാലത്തിലേക്കു വീണു കിടക്കുന്ന മരവും കാണാം. 								ചിത്രം:മനോരമ
പറമ്പിക്കുളം ഡാമിനു മുന്നിലൂടെ ആദിവാസി ഊരുകളിലേക്കു പോകാനുള്ള പാലവും അനുബന്ധ റോഡും കഴിഞ്ഞ പ്രളയത്തിൽ തകർന്നതാണ്. പുനർനിർമിക്കാനുള്ള ഒരു നടപടിയും ഇതുവരെയില്ല. തുറന്നു വിടുന്ന ജലത്തിന്റെ അളവ് പരിശോധിക്കുന്ന ടവറിന്റെ ശേഷിക്കുന്ന ഭാഗമാണു വലതു വശത്ത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പാലത്തിലേക്കു വീണു കിടക്കുന്ന മരവും കാണാം. ചിത്രം:മനോരമ
SHARE

മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിനു മുന്നിലെ പാലത്തിന്റെ തകർന്ന അനുബന്ധ റോഡ് ആരു നന്നാക്കണമെന്ന കാര്യത്തിൽ ഈ പ്രളയകാലത്തും തീരുമാനമായില്ല. കഴിഞ്ഞ പ്രളയത്തിൽ അണക്കെട്ട് തുറന്നപ്പോഴാണ് റോഡ് ഒലിച്ചുപോയത്.അണക്കെട്ട് കേരളത്തിലാണെങ്കിലും നിയന്ത്രണം തമിഴ്നാടിനാണ്. ഡാം സുരക്ഷ സംബന്ധിച്ച വിഷയമായതിനാൽ നിർമാണം നടത്താൻ കേരളത്തിനു പരിമിതിയുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

ഒലിച്ചുപോയ കെട്ടിടാവശിഷ്ടങ്ങളും മണ്ണും കല്ലുമെല്ലാം ഇപ്പോഴും ചിതറിക്കിടക്കുകയാണ്.20 മീറ്ററോളം താഴ്ചയിൽ മണ്ണിളകിപ്പോയതിനാൽ അവിടെ കെട്ടിയുയർത്തി വേണം പുതിയ റോഡുണ്ടാക്കാൻ. ഈ പ്രളയകാലത്തു വീണ വൻ മരങ്ങളും മുറിച്ചുനീക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു പൊതുമരാമത്തു വകുപ്പിന്റെ കൊഴിഞ്ഞാമ്പാറ ഓഫിസിൽ നിന്നു സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്.അനുബന്ധ റോഡിന്റെ തകർച്ചയോ‌ടെ പൂപ്പാറ, എർത്ത്ഡാം, അഞ്ചാം കോളനി എന്നീ ആദിവാസി ഉൗരുകൾ ദുരിതത്തിലായി.

3 കോളനികളിൽ പട്ടികവർഗ വികസന വകുപ്പ് ഫണ്ട് ഉപയോഗിച്ചു നൂറോളം വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ കഴിയാതായതോടെ നിർമാണം നിർത്തിവച്ചു. മുതുവാൻ ആദിവാസി വിഭാഗം താമസിക്കുന്ന പൂപ്പാറയിലേക്കു കുരിയാർകുറ്റി കോളനി വഴി 20 കിലോമീറ്ററോളം ചുറ്റി വേണം എത്താൻ.അതേസമയം, ഇത്തവണത്തെ മഴയിൽ പറമ്പിക്കുളം അണക്കെട്ട് പകുതിയോളം മാത്രമേ നിറഞ്ഞിട്ടുള്ളു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിറഞ്ഞ പറമ്പിക്കുളം അണക്കെട്ട് തുറന്ന വെള്ളമാണ് ചാലക്കുടി, ചിറ്റൂർ പുഴകളിൽ ജലനിരപ്പ് ഉയർത്തിയത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama