go

കനാൽബണ്ട് പൊട്ടിയ ഭാഗത്തെ കൃഷിയിടം വെള്ളത്തിനടിയിൽ

അകമ്പാടം കനാലിന്റെ ബണ്ട് തകർന്നതിനെ തുടർന്ന് വെള്ളത്തിനടിയിലായ മേട്ടുപ്പാളയം, കടവാങ്കോട് പാടശേഖരങ്ങൾ
അകമ്പാടം കനാലിന്റെ ബണ്ട് തകർന്നതിനെ തുടർന്ന് വെള്ളത്തിനടിയിലായ മേട്ടുപ്പാളയം, കടവാങ്കോട് പാടശേഖരങ്ങൾ
SHARE

ചിറ്റൂർ∙ ബണ്ട് പൊട്ടിയതോടെ വെള്ളക്കെട്ട് ഒഴിയാതെ പാടശേഖരങ്ങൾ തത്തമംഗലം മേട്ടുപ്പാളയം, കടവാങ്കോട്, ചെമ്പകശേരി പാടശേഖരങ്ങളാണ് 4 ദിവസത്തോളമായി വെള്ളത്തിൽ മുങ്ങി നിൽക്കുന്നത്. ഏകദേശം 10 ഏക്കറോളം നെൽപാടമാണ് വെള്ളക്കെട്ട് ഒഴിയാതെ നാശത്തിന്റെ വക്കിൽ നിൽക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ അകമ്പാടം കനാലിന്റെ ബണ്ട് പലയിടത്തായി പൊട്ടി നെൽക്കൃഷി വെള്ളത്തിലായി. തുടർന്ന് കർഷകർ ചേർന്ന് മണൽ ചാക്കുകൾ അടുക്കി താൽക്കാലിക ബണ്ട് നിർമിച്ചു.

എന്നാൽ അന്ന് അടുക്കിയ മണൽ ചാക്കുകൾ ഇത്തവണത്തെ പ്രളയത്തിൽ കൃഷിയിടത്തിനു നടുവിലെത്തി. കഴിഞ്ഞ വർഷം പ്രളയത്തിൽ ബണ്ട് തകർന്ന് ഏകദേശം 15 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലായി. ഇത്തവണ ബണ്ട് പൊട്ടിയതോടെ 3 പാടശേഖരങ്ങളിലേയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. എന്നാൽ മഴ കുറ‍ഞ്ഞതോടെ കനാൽബണ്ട് പൊട്ടിയ ഭാഗത്ത‌ുള്ള 10 ഏക്കർ ഒഴികെ മറ്റു കൃഷിയിടങ്ങളിലെ വെള്ളം ഒഴിഞ്ഞിട്ടുണ്ട്. വരുന്ന വെള്ളം മുഴുവൻ പൊട്ടിയ ഭാഗത്തുകൂടി ഇറങ്ങി കൃഷിയിടങ്ങളിൽ കെട്ടിനിൽക്കുന്നതാണ് ആശങ്കയ്ക്കു കാരണം.

വെള്ളത്തിന്റെ ഒഴുക്ക് കുറ‍ഞ്ഞാൽ മാത്രമേ മണൽ ചാക്കുകൾ വച്ച് താൽക്കാലിക പരിഹാരം കാണാനാകു എന്ന് കർഷകർ പറയുന്നു.അകമ്പാടം കനാലുകളുടെ അരിക് കെട്ടി ബലപ്പെടുത്തണമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് പലതവണ നിവേദനവും പരാതിയും നൽകിയതാണ്. എന്നാൽ ഇക്കാര്യം ഗൗരവമായി കാണാൻ അധികാരികൾ തയാറാകുന്നില്ല. മഴയും കനാൽ വെള്ളവുമില്ലാതെ ഒരു മാസത്തിലേറെ വൈകിയാണ് ഒന്നാംവിള നെൽക്കൃഷി ആരംഭിച്ചത്. എന്നാൽ മഴ പ്രളയമായി ഭവിച്ചതോടെ കർഷകരുടെ പ്രതീക്ഷയാണ് വെള്ളത്തിനടിയിലായത്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama