go

സർക്കാരിനു പണമില്ലെന്ന്; ക്യാംപ് പൂട്ടാൻ ശ്രമം

ഷോളയൂർ കോഴിക്കൂടത്ത് റവന്യു ഉദ്യോഗസ്ഥരും പൊലീസും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ദുരിതാശ്വാസ ക്യാംപിലുള്ളവർ
ഷോളയൂർ കോഴിക്കൂടത്ത് റവന്യു ഉദ്യോഗസ്ഥരും പൊലീസും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ദുരിതാശ്വാസ ക്യാംപിലുള്ളവർ
SHARE

അഗളി∙ സർക്കാരിനു പണമില്ലെന്നു പറഞ്ഞു ദുരിതാശ്വാസ ക്യാംപ് പൂട്ടി ദുരിത ബാധിതരോടു വീടുകളിലേക്കു മടങ്ങാൻ ഉദ്യോഗസ്ഥർ നിർദേശിച്ചത് വിവാദമായി. ഷോളയൂർ കോഴിക്കൂടത്തു സ്വകാര്യവ്യക്തിയുടെ കടമുറിയിൽ പ്രവർത്തിക്കുന്ന ക്യാംപിലുള്ള 56 പേരോടാണു ചോരുന്നതും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതുമായ വീടുകളിലേക്കു പോകാൻ നിർബന്ധിച്ചത്. ആദ്യം റവന്യു ജീവനക്കാരനും പിന്നീടു പൊലീസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി നിർബന്ധം പിടിച്ചതായാണു പരാതി.

പ്രദേശത്തെ യുവാക്കൾ ക്യാംപിലുള്ള ഏതാനും പേരുടെ വീടുകൾ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടുപോയി കാണിച്ചെങ്കിലും ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നായിരുന്നു പ്രതികരണം. സംഭവം വിവാദമായതോടെ മുൻ ഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി മണ്ണാർക്കാട് തഹസിൽദാരുമായി ബന്ധപ്പെട്ടു. തുടർന്ന് ക്യാംപ് നിലനിർത്താൻ തീരുമാനമായി. നാട്ടുകാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലാണ് ക്യാംപ് തുടങ്ങിയത്. കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിന്റെ നേതൃത്വത്തിൽ ക്യാംപിൽ ചികിത്സ നൽകിയിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama