go

നേരിന്റെ വെളിച്ചം പരത്തി കേരളശ്ശേരി എയുപി സ്കൂളിലെ മൂവർസംഘം

palakkad-keralassery-school-studants
കേരളശ്ശേരി എയുപി സ്കൂൾ വിദ്യാ‍ഥികൾ കളഞ്ഞുകിട്ടിയ 25,000രൂപ പ്രധാന അധ്യാപിക പി.സുജാതയെ ഏൽപ്പിച്ചപ്പോൾ.
SHARE

കേരളശ്ശേരി ∙ എയുപി സ്കൂളിലെ ഈ മുവർസംഘം നേരിന്റെ വഴിയിലാണ്. അഞ്ചാം ക്ലാസിലെ എൻ.എം. ശ്രീഹരി, സി.എം. അഭിനവ്, രണ്ടാം ക്ലാസിലെ ടി.യു. ശ്രീഹരി എന്നിവരുടെ സത്യസന്ധതയ്ക്കു പത്തരമാറ്റിന്റെ തിളക്കം. സ്കൂൾ സമയത്തിനു ശേഷം സമീപത്തെ മൈതാനയിൽ പന്തു കളിക്കാൻ പോയപ്പോൾ 25,000 രൂപയടങ്ങിയ ബാഗ് ഇവർക്ക് കളഞ്ഞുകിട്ടി.ഉടൻ തന്നെ തുകയും ബാഗും സമീപത്തെ കടക്കാരെ കാണിച്ച കുട്ടികൾ രക്ഷിതാക്കളെ ഏൽപിച്ചു.

ഉടമയെ തിരിച്ചറിയാനുള്ള വിവരം ബാഗിൽ ഉണ്ടായിരുന്നില്ല. ആരും അന്വേഷിച്ചെത്തിയുമില്ല. സ്കൂൾ അധികൃതരുടെ അടുക്കൽ എത്തിയപ്പോഴാണു നഷ്‌ടപ്പെട്ടത് സ്കൂളിലെ തുകയാണെന്നറിയുന്നത്. ബാഗ് അധ്യാപകന്റെ ബൈക്കിൽ നിന്നും തെറിച്ചുപോയതായിരുന്നു. സ്കൂൾ അസംബ്ലിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പ്രധാനാധ്യാപിക പി.സുജാതയ്ക്കു കുട്ടികൾ തുക കൈമാറി. പിന്നെ കേട്ടത് നിലയ്ക്കാത്ത കരഘോഷം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama