go

ഉരുൾപൊട്ടൽ മേഖലയിൽ ക്വാറി ലൈസൻസില്ല: മന്ത്രി എ.കെ. ബാലൻ

A.K. Balan
SHARE

മലമ്പുഴ ∙ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറികൾക്കു ലൈസൻസ് നൽകാതിരിക്കാൻ സർക്കാർ തീരുമാനമെടുക്കുമെന്നു മന്ത്രി എ.കെ. ബാലൻ. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അകമലവാരത്തെ കോളനികൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ വെല്ലുവിളിച്ചുള്ള നിർമാണം അനുവദിക്കില്ല.

വയലുകൾ നികത്തുന്നത് ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടതിനാൽ ഇത്തവണ അത്രയും നഷ്ടങ്ങളുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.  കെ.വി. വിജയദാസ്‌ എംഎൽഎ, മലമ്പുഴ പഞ്ചായത്ത് അധ്യക്ഷ ഇന്ദിരാ രാമചന്ദ്രൻ, ഉപാധ്യക്ഷ സാലി വർഗീസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉപാധ്യക്ഷൻ വി. കാഞ്ചന, പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ്‌ എന്നിവർ പ്രസംഗിച്ചു. ആനക്കൽ ഗവ. ട്രൈബൽ സ്കൂളിലെ ദുരിതാശ്വാസ ക്യാംപും മന്ത്രി സന്ദർശിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama