go

ജലനിരപ്പ് 103 അടിയായി; സേലം മേട്ടൂർ ഡാം തുറന്നു

palakkad-selam-mettur-dam
കാർഷിക ആവശ്യത്തിനായി സേലം മേട്ടൂർ ഡാം തുറന്നപ്പോൾ
SHARE

സേലം∙ സേലം മേട്ടൂർ ഡാം കാർഷിക ആവശ്യത്തിനായി തുറന്നു നൽകി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലാണ് ഡാം തുറന്നത്. കർണാടകയിലെ ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന കാവേരി നദിയിലെ വെള്ളമാണ് ഹൊഗനെക്കൽ വഴി മേട്ടൂർ ഡാമിലെത്തുന്നത്.

120 അടി ജലസംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് 103 അടിയായതോടെയാണ് ഡാമിലെ വെള്ളം കാർഷിക ആവശ്യത്തിനായി തുറന്നു കൊടുത്തത്. മേട്ടൂരിൽ നിന്നെത്തുന്ന വെള്ളം നാമക്കൽ, ഈറോഡ്, കറൂർ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം തുടങ്ങിയ കാർഷിക മേഖലാ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ മേഖലയിൽ കാവേരി ജലത്തിനായി കാത്തിരിക്കുന്നവർക്ക് ഉപകാരപ്രദമാണ്.

കനത്ത മഴ; ഡാമുകളുടെ ജലനിരപ്പ് ഉയർന്നു

പൊള്ളാച്ചി∙  കനത്ത മഴയെ തുടർന്ന്  പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയർന്നു.  ജലനിരപ്പ് വൻതോതിൽ കുറഞ്ഞ് കാണപ്പെട്ട ആളിയാർ, പറമ്പിക്കുളം, തിരുമൂർത്തി , അമരാവതി തുടങ്ങിയ ഡാമുകളുടെ ജലനിരപ്പാണ് കഴിഞ്ഞ ചില ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഉയർന്നത്. കോയമ്പത്തൂർ, കുറിച്ചി, കുനിയ മുത്തൂർ, പൊള്ളാച്ചി പരിസര പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ആളിയാർ ഡാമിന്റെ ജലനിരപ്പ്  ഉയർന്നത്  കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഡാമിൽ ജലനിരപ്പ് കുറഞ്ഞതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ജനങ്ങൾ ഇതുവരെ നേരിട്ടത്.

കടുത്ത വരൾച്ചയിൽ പത്ത് അടി താഴ്ചയോളം വറ്റിവരണ്ട പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് വൻതോതിൽ കുറഞ്ഞത് കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. വാൽപാറ ഷോളയാർ ഡാമിൽ നിന്നു തുറന്നുവിടുന്ന വെള്ളവും വനപ്രദേശങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളവും ഡാമിലേക്ക് എത്താൻ തുടങ്ങിയതോടെ ജലനിരപ്പ് വൻതോതിൽ വർധിച്ചു. തിരൂമൂർത്തി മല, അമരാവതി ഡാമുകളിലും ജലനിരപ്പ് ഉയർന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama