go

സിങ്കൻപാറയിൽ 2 മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളെത്തി

palakkad-singanpara-colany
വനത്തിൽ ഒറ്റപ്പെട്ട ശിരുവാണി സിങ്കൻപാറ കോളനിയിൽ മെഡിക്കൽ ഓഫിസർ ഡോ. ബിനോയ് ബാബു ആരോഗ്യ പരിശോധന നടത്തുന്നു
SHARE

കല്ലടിക്കോട് ∙ ഉരുൾപൊട്ടലിൽ റോഡുകൾ തകർന്നു വനത്തിൽ ഒറ്റപ്പെട്ട ശിരുവാണി സിങ്കൻപാറ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി. ഇഞ്ചിക്കുന്നിലെ റോഡ് തകർന്ന ഭാഗത്തെ മണ്ണു നീക്കി ചെറുവാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ഊരിനു 4 കിലോമീറ്റർ അടുത്ത് എസ് വളവ് വരെ പോകാനാകും. ഡപ്യൂട്ടി താഹസിൽദാർ രാജൻ, ട്രൈബൽ ഉദ്യോഗസ്ഥരായ അനീഷ്, സുരേഷ് കുമാർ, കുഞ്ഞുമോൻ എന്നിവർ കോളനിയിലെത്തി 2 മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ കോളനിയിൽ എത്തിച്ചു.

ഊരിലേക്കും ഡാമിലേക്കുമുള്ള റോഡ് സഞ്ചാരയോഗ്യമാക്കാനും പ്രശ്നങ്ങൾ വിലയിരുത്താനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജല, വനം വകുപ്പുകളുടെ യോഗം ചേർന്നു. സാഹചര്യം പരിഗണിച്ച് വനം വകുപ്പ് റോ‍ഡ് നിർമാണ പ്രവർത്തനങ്ങൾക്കു പൂർണ സഹകരണം നൽകും. മുൻപ് ഉപയോഗിച്ചിരുന്ന വട്ടപ്പാറ ലതമുക്ക് വഴിയുള്ള റോ‍ഡ് പ്രയോജനപ്പടുത്താനും തമിഴ്നാട് വഴി സൗകര്യ ഒരുക്കാനും ശ്രമമുണ്ട്. മെഡിക്കൽ ഓഫിസർ ഡോ. ബിനോയ് ബാബു ഊരിലെത്തി ആരോഗ്യ പരിശോധനകൾ നടത്തി.

വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കും. ഊരിന് കല്ലടിക്കോട് റോട്ടറി ക്ലബും സഹായം നൽകും. മൊബൈൽ ചാർജ് ചെയ്യാൻ സൗരോർജ സംവിധാനവും വസ്ത്രങ്ങളും നൽകുമെന്ന് പ്രസിഡന്റ് സൈജു ഏബ്രഹാം പറഞ്ഞു. ഡാം റോഡിൽ കോളനിക്ക് മുകളിലും വിവിധ ഭാഗത്തും കഴിഞ്ഞ കാലവർഷത്തിൽ റോ‍ഡ് വിണ്ടു കീറിയിരുന്നു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama